അൽഫോൻസാ തീർഥാടനം ഇന്ന്
ചങ്ങനാശേരി ∙ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഇന്നു തീർഥാടനം നടത്തും. രാവിലെ 5.30നു വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളിൽ നിന്ന് അതിരമ്പുഴ മേഖലാ

ചങ്ങനാശേരി ∙ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഇന്നു തീർഥാടനം നടത്തും. രാവിലെ 5.30നു വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളിൽ നിന്ന് അതിരമ്പുഴ മേഖലാ തീർഥാടനവും 5.45നു ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്നു ചങ്ങനാശേരി, തുരുത്തി മേഖലാ തീർഥാടനവും 6.45നു പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ നിന്നു കുടമാളൂർ മേഖലാ തീർഥാടനവും ആരംഭിക്കും. 8.45നു കോട്ടയം സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം. ചെങ്ങന്നൂർ മേഖലകളുടെ തീർഥാടനവും ഉച്ചയ്ക്കു 12നു കുറുമ്പനാടം മേഖലാ തീർഥാടനവും ആരംഭിക്കും.
ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലുള്ളവർ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിൽ രാവിലെ 9.45ന് എത്തി മധ്യസ്ഥ പ്രാർഥന നടത്തി കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ആയൂർ മേഖലകളിൽ നിന്നുള്ളവരും വിവിധ സമയങ്ങളിലായി എത്തും. ചങ്ങനാശേരി, തുരുത്തി മേഖലകളില്‍ നിന്നുള്ളവർ 1.30നു കുടമാളൂർ തീർഥാടന കേന്ദ്രത്തിൽ എത്തും. അതിരമ്പുഴ മേഖലയിലെ തീർഥാടനം 8.30ന് ആർപ്പൂക്കര അമ്പലക്കവലയിൽ ഒത്തുചേർന്ന് അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിൽ എത്തും. കുടമാളൂർ പള്ളിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നേർച്ചഭക്ഷണം വിതരണം ചെയ്യും.
പാർക്കിങ്
∙ കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, കുറുമ്പനാടം, ചെങ്ങന്നൂർ മേഖലകളിൽ നിന്നുള്ളവർ സിഎംഎസ് സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങണം. വാഹനങ്ങൾ എംസി റോഡ് –ഗാന്ധിനഗർ വഴി എത്തി മെഡിക്കൽ കോളജിനു സമീപത്തെ ചാഴികാടൻ റോഡിൽ പാർക്ക് ചെയ്യണം.
∙ കുട്ടനാട്, ആലപ്പുഴ ഭാഗത്തു നിന്ന് തണ്ണീർമുക്കം ബണ്ട് റോഡ് വഴി വരുന്ന വാഹനങ്ങൾ കുട്ടോമ്പുറം – വില്ലൂന്നി വഴി മാന്നാനത്ത് കെഇ സ്കൂളിനു സമീപം തീർഥാടകരെ ഇറക്കി കെഇ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
∙ കോട്ടയം ഭാഗത്തു നിന്നു തീർഥാടന കേന്ദ്രത്തിലേക്കു നേരിട്ട് എത്തുന്ന ചെറിയ വാഹനങ്ങൾ കുടമാളൂർ സെന്റ് ജോസഫ് ചാപ്പൽ ജംക്‌ഷനോടു ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ അമ്പാടി ജംക്‌ഷനു മുൻപു ആൾക്കാരെ ഇറക്കി പുളിഞ്ചുവട് വഴി കുടമാളൂർ – കുമാരനല്ലൂർ റോഡിൽ പാർക്ക് ചെയ്യണം. മെഡിക്കൽ കോളജ് ഭാഗത്തു നിന്നുള്ളവർ അമ്പലക്കവലയിൽ ഇറങ്ങി വാഹനം ചാഴികാടൻ റോഡിൽ പാർക്ക് ചെയ്യണം.
പ്രധാന ചടങ്ങുകൾ
∙ കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ രാവിലെ 7.30നു കുർബാനയ്ക്കു കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡോ.മാണി പുതിയിടം നേതൃത്വം നൽകും. തുടർന്ന് 9.30, 12.00, 2.30, 4.30 എന്നീ സമയങ്ങളിൽ കുർബാന. യഥാക്രമം അതിരമ്പുഴ ഫൊറോന വികാരി ഫാ . ഡോ. ജോസഫ് മുണ്ടകത്തിൽ, മുഹമ്മ മേഖലാ ഡയറക്ടർ ഫാ. ആന്റണി കാട്ടൂപ്പാറ, ചങ്ങനാശേരി മേഖലാ ഡയറക്ടർ ഫാ. സ്മിത്ത് സ്രാമ്പിക്കൽ, മിഷൻ ലീഗ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
∙ കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ രാവിലെ 5.15നും 10.30നും ഉച്ചയ്ക്ക് 1നും കുർബാന.
∙ മാന്നാനം ആശ്രമ ദേവാലയത്തിൽ രാവിലെ 10.15നു മധ്യസ്ഥപ്രാർഥന, സന്ദേശം – ഫാ.കുര്യൻ ചാലങ്ങാടി.