എംസി റോഡ് ‘ഒസി റോഡ്’ ആക്കണമെങ്കിൽ നടപടിക്രമങ്ങൾ എന്തൊക്കെ?
പഞ്ചായത്ത് റോഡിനു നാട്ടിലെ പ്രമുഖരുടെ പേരിടണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി തീരുമാനിച്ചാൽ മതി. പിന്നീട് ഒരു പൊതുസമ്മേളനം വിളിച്ച് നാമകരണ പ്രഖ്യാപനച്ചടങ്ങു കൂടി നടത്തിയാൽ സംഗതി കെങ്കേമം. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള റോഡാണെങ്കിൽ അവർക്കു തീരുമാനിക്കാം. പക്ഷേ,

എംസി റോഡ് ‘ഒസി റോഡ്’ ആക്കണമെന്ന് ആവശ്യം. റോഡിന്റെ പേര് മാറ്റുന്നതിനോ പേരിടുന്നതിനോ ഉള്ള നടപടിക്രമങ്ങൾ എന്തൊക്കെ?
പഞ്ചായത്ത് റോഡിനു നാട്ടിലെ പ്രമുഖരുടെ പേരിടണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി തീരുമാനിച്ചാൽ മതി. പിന്നീട് ഒരു പൊതുസമ്മേളനം വിളിച്ച് നാമകരണ പ്രഖ്യാപനച്ചടങ്ങു കൂടി നടത്തിയാൽ സംഗതി കെങ്കേമം. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള റോഡാണെങ്കിൽ അവർക്കു തീരുമാനിക്കാം. പക്ഷേ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റോഡിന്റെ കാര്യത്തിൽ ചട്ടം വേറെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സാധാരണ റോഡാണെങ്കിൽ ഏതെങ്കിലും തദ്ദേശസ്ഥാപനം റോഡിന് ഇന്നയാളുടെ പേരു നൽകണമെന്നു കാട്ടി പ്രമേയം പാസാക്കി, അതിന്റെ പകർപ്പ് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ എത്തിക്കണം. റോഡ് കടന്നുപോകുന്ന പ്രദേശത്തെ എംഎൽഎക്കും ഇങ്ങനെ നിർദേശം മുന്നോട്ടുവയ്ക്കാം. ഇവിടെ നിന്നു വകുപ്പ് മന്ത്രിയുടെ ഓഫിസിലേക്കു പ്രമേയം എത്തണം. തുടർന്നു സർക്കാർ പരിശോധിച്ചു പേരു നൽകി വിജ്ഞാപനം പുറപ്പെടുവിക്കും.
എംസി റോഡ്: കടമ്പകളേറെ
സംസ്ഥാനപാതകളുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിനു മാത്രമായി തീരുമാനമെടുക്കാനാവില്ല. മന്ത്രിസഭയുടെ അംഗീകാരം വേണം. എംസി റോഡ് എന്ന മെയിൻ സെൻട്രൽ റോഡ് സ്റ്റേറ്റ് ഹൈവേ നമ്പർ ഒന്ന് ആണ്. റോഡ് കടന്നുപോകുന്ന ഭാഗത്തെ ഏതെങ്കിലും എംഎൽഎയോ തദ്ദേശസ്ഥാനപമോ റോഡിന്റെ പേര് ഉമ്മൻ ചാണ്ടി റോഡ് എന്നാക്കണമെന്നാവശ്യപ്പെട്ടു ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫിസിനെ സമീപിക്കണം. തുടർന്ന് ഇതു പൊതുമരാമത്ത് വകുപ്പ് ആസ്ഥാനത്തെത്തണം. അവിടെ നിന്നു മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിടും. തുടർന്ന് മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഇതുൾപ്പെടുത്തണം. മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവ് പുറത്തിറങ്ങുകയും വേണം. എംസി റോഡിന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ സർക്കാരിനു കത്തുനൽകിയിരുന്നു. ഈ കത്ത് നേരിട്ടു മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കുവച്ച് അസാധാരണ തീരുമാനമെടുക്കാൻ സർക്കാരിനു കഴിയും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
എൻഎച്ചിനു പേരിടാൻ
ദേശീയപാതയുടെ കാര്യത്തിൽ കേന്ദ്രസർക്കാരാണു തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആവശ്യം ഉന്നയിക്കാം. പക്ഷേ കേന്ദ്ര ഹൈവേ മന്ത്രാലയം അംഗീകരിക്കണം. തുടർന്നു കേന്ദ്ര സർക്കാർ അംഗീകരിച്ചു വിജ്ഞാപനമിറക്കണം. പല സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ദേശീയപാതയുടെ കാര്യത്തിൽ ഇത്തരത്തിൽ ആവശ്യം ഉയരുന്നതും പേരു നൽകുന്നതും അപൂർവമാണ്.
There is a demand that MC Road should be made OC Road. What are the procedures for renaming or renaming a road?