ADVERTISEMENT

കുമരകം ∙ ബോട്ട് ജെട്ടി റോഡ്  പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായിട്ടും നടപടിയില്ല. റോഡിലൂടെ ദിവസവും പോകുന്നത് വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർ. ഒരു തവണ ഇവിടത്തെ കുഴികളിൽ ഇറങ്ങിക്കയറിയ വിദേശ വിനോദ സഞ്ചാരികൾ പിന്നീട് ഇവിടേക്ക് വരില്ല. നാട്ടിലുള്ളവർക്ക് ഇതുവഴി പോകാതിരിക്കാൻ കഴിയില്ല. അതു കൊണ്ടു ദിവസവും ബോട്ട് യാത്രക്കാരും നാട്ടിലുള്ളവരും ഈ കുഴികൾ താണ്ടി പോകുന്നു. കുമരകം റോഡിൽ നിന്നു തുടങ്ങുന്ന ഭാഗം മുതൽ ബോട്ട് ജെട്ടി കലുങ്ക് വരെയുള്ള ഭാഗമാണ് ഏറെ തകർന്നിരിക്കുന്നത്. 

ഈ ഭാഗത്താണു ബോട്ട് ജെട്ടി സ്ഥിതി ചെയ്യുന്നത്. ബോട്ട് യാത്രക്കാർ മുഴുവൻ കുഴികളിലൂടെ യാത്ര ചെയ്തു ബോട്ടിൽ കയറണം. ബോട്ടിൽ കയറുമ്പോൾ മാത്രമാണു ഇവർക്കൊരു ആശ്വാസം. റോഡിലെ പോലെ കുണ്ടും കുഴിയും ഇല്ലല്ലോ . ബോട്ട് ജെട്ടി പാലം ഇറങ്ങി റോഡിലേക്കു തിരിഞ്ഞിറങ്ങുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നു . അടുത്തയിടെ 2 ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത് . ഭാഗ്യം കൊണ്ടു യാത്രക്കാർക്കു പരുക്കേറ്റില്ലെന്ന് മാത്രം. 

ബോട്ട് ജെട്ടിയോടു ചേർന്നു പടിഞ്ഞാറോട്ടുള്ള കൽക്കെട്ട് തകർന്നതും റോഡിലൂടെ ഉള്ള യാത്രയ്ക്കു അപകട സാധ്യത കൂട്ടുന്നു. കൽക്കെട്ട് ഇടിഞ്ഞ ഭാഗത്ത് റോഡിനു വീതി കുറവാണ്. എതിരെ വരുന്ന വാഹനത്തിനു സൈഡ് നൽകുമ്പോൾ വാഹനം അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. റോഡ് ടാറിങ് നടത്താൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com