പാമ്പാടി ∙ പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടത്തിനു തയാറാണെന്നും സിപിഎമ്മിനു പക്ഷേ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചരണാർഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടത്തിനു തയാറാണെന്നും സിപിഎമ്മിനു പക്ഷേ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചരണാർഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ആകെ വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു.

വികസനം വരുമ്പോൾ അന്യാധീനപ്പെട്ടു പോകുന്ന സാധാരണ മനുഷ്യരെക്കുറിച്ച് ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും കരുതലുണ്ടായിരുന്നു. വികസന വഴികളിലെ സാധാരണക്കാരൻ പിണറായി വിജയന് ഒരു പ്രശ്നമേയല്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഒരേ അർഥത്തിൽ ജനത്തെ ബുദ്ധിമുട്ടിക്കുന്നവരും ഭിന്നിപ്പിക്കുന്നവരുമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനം 100 ദിവസമായി നിന്നുകത്തുകയാണ്. മണിപ്പുരിനെ ഈ അവസ്ഥയിൽ എത്തിച്ചത് കേന്ദ്ര സർക്കാരാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ADVERTISEMENT

ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച നിർദേശത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം വളരെപ്പെട്ടെന്നാണു തീരുമാനമെടുത്തത്. ‘മികച്ച ചോയ്സ്’ എന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. ഭാരതത്തിൽ മാറ്റത്തിനു തിരിതെളിച്ച ഭാരത് ജോഡോ യാത്രയിൽ 4000 കിലോമീറ്റർ ചെരിപ്പുപോലും ഇല്ലാതെ നടന്നതിൽ കൂടുതൽ വലിയ ഒരു സർട്ടിഫിക്കറ്റും ചാണ്ടി ഉമ്മനു വേണ്ടെന്നും വേണുഗോപാൽ പറഞ്ഞു. എല്ലാ വികസനവും ഫ്രീസറിൽ വച്ച സംസ്ഥാന സർക്കാരിനോട് എന്തു വികസനത്തെക്കുറിച്ചാണു ചർച്ച ചെയ്യേണ്ടതെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും. ജനങ്ങൾ ദുരിതത്തിലാണ്. സംസ്ഥാന ഖജനാവ് കാലിയായതാണ് ഭരണനേട്ടം. ആകാശത്തു നിന്നു സ്വർണനൂലിൽ കെട്ടിയിറക്കിയ ആളല്ല സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വിദ്യാർഥി–യുവജന രാഷ്ട്രീയത്തിൽ പ്രവർത്തന പരിചയമുള്ള നേതാവാണെന്നും സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ.പ്രേമചന്ദ്രൻ എംപി, ഷിബു ബേബി ജോൺ, എം.എം.ഹസൻ, സി.പി.ജോൺ, അനൂപ് ജേക്കബ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ, രാജൻ ബാബു, കോട്ടയം ഡിസിസി പ്രസി‍ഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ നേതാക്കൾ

പാമ്പാടി ∙ ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ നിറഞ്ഞ് യുഡിഎഫ് കൺവൻഷൻ. ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരിച്ച ഉമ്മൻ ചാണ്ടിയെ സിപിഎം ഭയപ്പെടുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മരിച്ച ഉമ്മൻ ചാണ്ടി കൂടുതൽ കരുത്തനായി. അത് ഇരട്ടച്ചങ്കിന്റെയോ അൻപത്താറ് ഇഞ്ചിന്റേയോ കരുത്തല്ല, ജനമനസ്സുകളിലേക്കു സ്നേഹവും കരുണയും വാരിക്കോരി കൊടുത്തതിന് അവർ തിരിച്ചു നൽകിയ കരുത്താണന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ADVERTISEMENT

നരനായാട്ടിനു സമാനമായാണു സിപിഎം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. സാക്ഷികൾക്കു കൈക്കൂലി കൊടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ പറയിക്കാൻ ശ്രമിച്ച നെറികെട്ടവരാണു സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. എല്ലാവർക്കും നീതിനൽകിയ നീതിമാനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ആ ഓർമകൾ എക്കാലവും നിലനിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

നിയമസഭയിൽപ്പോലും ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ചവർ ഇപ്പോഴും അതു തുടരുകയാണെന്നും അതു രാഷ്ട്രീയമല്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ നടന്ന പിണറായി മിത്താണെങ്കിൽ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിയ ഉമ്മൻ ചാണ്ടി സത്യമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.