ആതുരശുശ്രൂഷയുടെ സമർപ്പിതമായ 75 വർഷങ്ങൾ; പ്ലാറ്റിനം ജൂബിലി നിറവിൽ ഭരണങ്ങാനം മേരിഗിരി ഐഎച്ച്എം ആശുപത്രി
ഭരണങ്ങാനം ∙ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മേരിഗിരി ഐഎച്ച്എം ആശുപത്രിയിൽ ഇതിനകം പിറന്നു വീണത് എൺപതിനായിരത്തിലേറെ കുട്ടികൾ. കഴിഞ്ഞ 75 വർഷത്തിനുള്ളിൽ മേരിഗിരി ആശുപത്രി സ്വന്തമാക്കിയത് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ അവാർഡ്, ഐഎസ്ഒ, എൻട്രി ലവൽ സർട്ടിഫിക്കേഷൻ തുടങ്ങി ഒട്ടേറെ ബഹുമതികൾ.1948 മാർച്ച് 19നാണ് 12

ഭരണങ്ങാനം ∙ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മേരിഗിരി ഐഎച്ച്എം ആശുപത്രിയിൽ ഇതിനകം പിറന്നു വീണത് എൺപതിനായിരത്തിലേറെ കുട്ടികൾ. കഴിഞ്ഞ 75 വർഷത്തിനുള്ളിൽ മേരിഗിരി ആശുപത്രി സ്വന്തമാക്കിയത് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ അവാർഡ്, ഐഎസ്ഒ, എൻട്രി ലവൽ സർട്ടിഫിക്കേഷൻ തുടങ്ങി ഒട്ടേറെ ബഹുമതികൾ.
1948 മാർച്ച് 19നാണ് 12 കിടക്കകളോടെ മേരിഗിരി എന്ന ഐഎച്ച്എം (ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഹോസ്പിറ്റൽ) ആശുപത്രി ആരംഭിച്ചത്. സിറോ മലബാർ സഭയുടെ കീഴിലെ രണ്ടാമത്തെ ആശുപത്രിയായിരുന്നു ഇത്. മേരിഗിരി ആശുപത്രി പടിപടിയായി വളർന്ന് ഇന്ന് 100 കിടക്കകളുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ജനറൽ ആശുപത്രിയായി മാറിക്കഴിഞ്ഞു. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി ഓർത്തോപീഡിക്, സൈക്യാട്രി, ഇഎൻടി, അനസ്തീസിയോളജി, ഡെന്റൽ, ആയുർവേദം, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങൾ മേരിഗിരി ആശുപത്രിയിലുണ്ട്.
ഭരണങ്ങാനം ഇടവകയിലെ വൈദികൻ ഫാ. സെബാസ്റ്റ്യൻ പിണക്കാട്ടിന്റെ സ്വപ്നസാക്ഷാൽക്കാരമാണ് മേരിഗിരി ആശുപത്രി. മെഡിക്കൽ മിഷൻ സഭ സ്ഥാപക മദർ അന്ന ഡെങ്കലുമായി ഇക്കാര്യം ചർച്ച ചെയ്യുകയും കേരളത്തിൽ മെഡിക്കൽ മിഷൻ സന്യാസിനി സമൂഹത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് ഭരണങ്ങാനത്ത് ആശുപത്രി സ്ഥാപിച്ചു.
സന്യാസ ജീവിതത്തോട് താൽപര്യമുള്ള, പഠനത്തിൽ സമർഥരായ കത്തോലിക്കാ പെൺകുട്ടികളെ നഴ്സിങ് പഠനത്തിനായി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്ക് അയയ്ക്കാൻ മദർ അന്ന ഡെങ്കൽ ഫാ. സെബാസ്റ്റ്യൻ പിണക്കാട്ടിനോട് ആവശ്യപ്പെട്ടു. നഴ്സിങ് പഠനവും തുടർന്ന് സന്യാസ പരിശീലനവും പൂർത്തിയാക്കി തിരിച്ചെത്തിയവർക്ക് അമേരിക്കയിൽ നിന്നെത്തിയ മെഡിക്കൽ മിഷൻ സഹോദരിമാർ സന്യാസ പരിശീലനം നൽകി.
സിസ്റ്റർ ജോൺ കുത്തിവളച്ചേൽ, സിസ്റ്റർ സേവ്യർ കുന്നേൽ, സിസ്റ്റർ ആൻ കയത്തുംകര, സിസ്റ്റർ ഫ്രാൻസിസ് പുല്ലുകാട്ട് എന്നീ 4 മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ആശുപത്രിയുടെ തുടക്കം. 1957ൽ എഎൻഎം ട്രെയ്നിങ്ങോടെ തുടക്കം കുറിച്ച നഴ്സിങ് സ്കൂളിൽ 1960ൽ ജിഎൻഎം കോഴ്സ് തുടങ്ങി.
ജൂബിലി ആഘോഷ സമാപന സമ്മേളനം ഇന്ന്
ഇന്ന് ഉച്ചകഴിഞ്ഞ് 2നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പ്ലാറ്റിനം ജൂബിലി സ്മാരക എംആർഐ, സിടി ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.