വൈക്കം ∙ കൃത്രിമ കാലുമായി ഓണനാളിൽ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ് നഗരം ചുറ്റാൻ ബാലാജി എത്തിയത് കാണികൾക്ക് കൗതുക കാഴ്ചയായി. ഓലക്കുട ചൂടി ആടയാഭരണം അണിഞ്ഞെത്തിയ. തമ്പുരാനെ പ്രജകൾ ആർപ്പു വിളികളോടെ എതിരേറ്റു. വൈക്കത്തെ പൊലീസ് സ്റ്റേഷനിലും കെഎസ്ആർടിസി, സ്വകാര്യ സ്ഥാപനത്തിലും കയറി ഓരോരുത്തരുടെയം ക്ഷേമ വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ കൃത്രിമ കാലുമായി ഓണനാളിൽ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ് നഗരം ചുറ്റാൻ ബാലാജി എത്തിയത് കാണികൾക്ക് കൗതുക കാഴ്ചയായി. ഓലക്കുട ചൂടി ആടയാഭരണം അണിഞ്ഞെത്തിയ. തമ്പുരാനെ പ്രജകൾ ആർപ്പു വിളികളോടെ എതിരേറ്റു. വൈക്കത്തെ പൊലീസ് സ്റ്റേഷനിലും കെഎസ്ആർടിസി, സ്വകാര്യ സ്ഥാപനത്തിലും കയറി ഓരോരുത്തരുടെയം ക്ഷേമ വിവരം ആരാഞ്ഞു. വൈക്കം കൊച്ചുകവല കൂവളം വീട്ടിൽ ബാലാജി പൈയാണ് മഹാബലിയായി എത്തിയത്.

കഴിഞ്ഞ 15 വർഷമായി മഹാബലി വേഷമിടുന്ന ബാലാജി 104 കേന്ദ്രങ്ങളിൽ മാവേലിയായി വേഷമണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു അപകടത്തെ തുടർന് ഇടതു കാൽ നഷ്ടപ്പെട്ട ബാലാജി കൃത്രിമ കാലുമായാണ് ഇത്തവണ മാവേലി വേഷമിടാൻ എത്തിയത്. കൊച്ചാലും ചുവട്ടിലെ ഒരു വ്യാപാരി കൂടിയാണ് ബാലാജി. വൈക്കം ക്ഷേത്രകലാപീഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലിയുടെയും വാമനന്റെയും വേഷമണിഞ്ഞ് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയത് കാണികൾക്ക് നയനമനോഹരമായി.

ADVERTISEMENT

നഗര വീഥിയിലൂടെ നടന്നു നീങ്ങിയ ഇവരെ കാണികൾ ആർപ്പു വിളികളോടെ എതിരേറ്റു. കലാപീഠം വിദ്യാർഥി യദു കൃഷ്ണൻ മഹാബലിയുടെയും, സുബിൻ വാമനന്റെയും വേഷമിട്ടു. അസിസ്റ്റന്റ് കമ്മിഷണർ കെ.ഇന്ദുകുമാരി ഉദ്ഘാടനം ചെയ്തു. കലാപീഠം അധ്യാപകരായ എസ്.പി.ശ്രീകുമാർ, കെ.അജിത് കുമാർ, പ്രകാശൻ, എസ്.വിജയകുമാർ, വൈക്കം ഷാജി, ബിജു മല്ലാരി, രാജേഷ് ഖന്ന, സി.എച്ച്.ശ്രീകുമാർ, ഷാജി കുമാർ എന്നിവർ നേതൃത്വം നൽകി.