ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ആർദ്ര സ്മരണകളുമായി ‘ആൾമരം’; യുഡിഎഫ് പ്രചാരണത്തിന് ഹ്രസ്വചിത്രം
കോട്ടയം ∙ പുതുപ്പള്ളിയിലെ പ്രചാരണച്ചൂടിലേക്ക് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ആർദ്ര സ്മരണകളുമായി കെപിസിസി സംസ്കാര സാഹിതിയുടെ ഹ്രസ്വചിത്രം ‘ ആൾമരം ’ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഓണവുമായി ബന്ധപ്പെട്ട സ്മൃതികളിലൂടെ അമ്മൂമ്മയും കൊച്ചുമക്കളും ഐതിഹ്യ കഥകൾ പങ്കിടുന്നതിന്റെ പശ്ചാത്തലത്തിലാണ്

കോട്ടയം ∙ പുതുപ്പള്ളിയിലെ പ്രചാരണച്ചൂടിലേക്ക് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ആർദ്ര സ്മരണകളുമായി കെപിസിസി സംസ്കാര സാഹിതിയുടെ ഹ്രസ്വചിത്രം ‘ ആൾമരം ’ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഓണവുമായി ബന്ധപ്പെട്ട സ്മൃതികളിലൂടെ അമ്മൂമ്മയും കൊച്ചുമക്കളും ഐതിഹ്യ കഥകൾ പങ്കിടുന്നതിന്റെ പശ്ചാത്തലത്തിലാണ് നാലുമിനിറ്റുള്ള ഹ്രസ്വചിത്രമൊരുക്കിയിരിക്കുന്നതെന്ന് സംസ്കാര സാഹിതി ചെയർമാൻ ആന്റോ ജോസഫ് പറഞ്ഞു.
രാജു ഏബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ജിന്റോ മുറിയങ്കരയുടേതാണ്. സംസ്കാര സാഹിതിയുടെ ബാനറിൽ സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സജൻ കളത്തിലാണു ക്യാമറ.