മോട്ടർ ഓഫ് ചെയ്യാൻ വൈകി; വെള്ളം പാഴായത് 13 മണിക്കൂർ
കോതനല്ലൂർ ∙ ആരോട് പറയാൻ ... ആര് കേൾക്കാൻ. ജല അതോറിറ്റിയുടെ ജലസംഭരണി കവിഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിയത് 13 മണിക്കൂർ. പാഴായതു ലക്ഷക്കണക്കിനു ലീറ്റർ വെള്ളം. ഒടുവിൽ പഞ്ചായത്തംഗം ഇടപെട്ടു മോട്ടർ നിർത്തിച്ചു. മാഞ്ഞൂർ പഞ്ചായത്തിലെ കൊടികുത്തി കുരിശു മലയിലുള്ള ജല സംഭരണിയാണു മണിക്കൂറുകളോളം കവിഞ്ഞ് ഒഴുകിയത്.

കോതനല്ലൂർ ∙ ആരോട് പറയാൻ ... ആര് കേൾക്കാൻ. ജല അതോറിറ്റിയുടെ ജലസംഭരണി കവിഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിയത് 13 മണിക്കൂർ. പാഴായതു ലക്ഷക്കണക്കിനു ലീറ്റർ വെള്ളം. ഒടുവിൽ പഞ്ചായത്തംഗം ഇടപെട്ടു മോട്ടർ നിർത്തിച്ചു. മാഞ്ഞൂർ പഞ്ചായത്തിലെ കൊടികുത്തി കുരിശു മലയിലുള്ള ജല സംഭരണിയാണു മണിക്കൂറുകളോളം കവിഞ്ഞ് ഒഴുകിയത്. വെള്ളിയാഴ്ച വൈകിട്ട് നിറഞ്ഞു കവിയാൻ ആരംഭിച്ച സംഭരണിയിൽ നിന്നുള്ള വെള്ളം ശനിയാഴ്ച രാവിലെ 8 മണിക്കു പമ്പിങ് നിർത്തിയതോടെയാണു പുറത്തേക്ക് ഒഴുകുന്നതു നിന്നത്.
ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ഈ മണിക്കൂറുകളിൽ ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണു പാഴായത്. പൂവത്തുംമൂടിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം മെഡിക്കൽ കോളജിനു സമീപത്തുള്ള സംഭരണിയിലെത്തിച്ചു ശുദ്ധീകരിച്ചു വേദഗിരിയിലെ ടാങ്കിൽ എത്തിക്കും ഇവിടെ നിന്നുമാണു കോതനല്ലൂർ കൊടികുത്തി കുരിശുമലയിലെ സംഭരണിയിൽ വെള്ളം എത്തുന്നത്. അഞ്ച് ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ് ഈ സംഭരണി. റെയിൽവേയുടെ പടിഞ്ഞാറ് വശത്തേക്കുള്ള മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഈ സംഭരണിയിൽ നിന്നാണു വെള്ളം എത്തിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഈ വാർഡുകളിൽ വെള്ളം ഇല്ലായിരുന്നു. വെള്ളിയാഴ്ച കൊടികുത്തി കുരിശു മലയിലുള്ള ജലസംഭരണിയിൽ വെള്ളം എത്തി. വൈകിട്ട് സംഭരണി നിറഞ്ഞു കവിഞ്ഞു. എന്നാൽ സംഭരണിയിലേക്കുള്ള പമ്പിങ് നിർത്തിയില്ല. ശനിയാഴ്ച രാവിലെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ ഇടപെട്ടാണു സംഭരണിയിലേക്കുള്ള പമ്പിങ് തടഞ്ഞത്. ലക്ഷക്കണക്കിനു രൂപയുടെ കുടിവെള്ളം പാഴായതായി നാട്ടുകാർ ആരോപിച്ചു. ഇത് ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാണ് പരാതി.