ജനറൽ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം: താൽക്കാലിക സംവിധാനം ഒരുക്കും
കോട്ടയം ∙ ജനറൽ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം പ്രവർത്തിക്കുന്നതിനു താൽക്കാലിക സംവിധാനം ഒരുക്കും. ആശുപത്രി പേവാർഡിന്റെ 3 മുറികൾ ഇതിനായി സജ്ജീകരിക്കും. നിർമിതി കേന്ദ്രത്തിനാണു നിർമാണച്ചുമതല. പകരം സംവിധാനം ഒരുക്കാതെ ശസ്ത്രക്രിയാ വിഭാഗം പൂട്ടുന്നതു സംബന്ധിച്ച് ‘മനോരമ’ കഴിഞ്ഞ ദിവസം വാർത്ത

കോട്ടയം ∙ ജനറൽ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം പ്രവർത്തിക്കുന്നതിനു താൽക്കാലിക സംവിധാനം ഒരുക്കും. ആശുപത്രി പേവാർഡിന്റെ 3 മുറികൾ ഇതിനായി സജ്ജീകരിക്കും. നിർമിതി കേന്ദ്രത്തിനാണു നിർമാണച്ചുമതല. പകരം സംവിധാനം ഒരുക്കാതെ ശസ്ത്രക്രിയാ വിഭാഗം പൂട്ടുന്നതു സംബന്ധിച്ച് ‘മനോരമ’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുതിയ തിയറ്റർ ക്രമീകരിക്കുന്നതിനു 37,60,00 രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയായി. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയാ വിഭാഗം പൂട്ടി.
ഇരുന്നൂറോളം രോഗികൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോഴാണ് മുന്നറിയിപ്പില്ലാതെ തിയറ്റർ പൂട്ടിയത്. കെട്ടിടം ഉടൻ പൊളിച്ചു നീക്കും. ഇവിടെയുള്ള അത്യാധുനിക ഉപകരണങ്ങൾ നാളെ പേവാർഡിന്റെ മുറികളിലേക്കു മാറ്റും. കിഫ്ബി വഴി ആശുപത്രി വളപ്പിൽ 10 നില കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. 7 മുതൽ 12 വരെ വാർഡുകൾ പ്രവർത്തിക്കുന്ന പഴയ കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പൊളിച്ചു.
പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾ വിവിധ വാർഡുകളിലേക്കു മാറ്റി. ജനുവരി 30നു ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പുതിയ നേത്ര ശസ്ത്രക്രിയാ വിഭാഗം താൽക്കാലികമായി പണിയാൻ തീരുമാനിച്ചതാണ്. സർക്കാർ ഏജൻസിയെ ഏൽപിക്കണമെന്നായിരുന്നു തീരുമാനം. എസ്റ്റിമേറ്റും പ്ലാനും അംഗീകരിച്ചിരുന്നു. ജനറൽ ആശുപത്രിയിലെ ഫയൽ നീക്കം താമസിച്ചതോടെ പണി അനിശ്ചിതത്വത്തിലായി.
ശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവർത്തനം തടസ്സം കൂടാതെ നടത്താനുള്ള തീരുമാനങ്ങളാണ് ആശുപത്രി സൂപ്രണ്ടും ജില്ലാ പഞ്ചായത്തും സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫിസിന്റെയും അനുമതി ലഭിച്ചെങ്കിലും നിർമിതി കേന്ദ്രത്തിനെ പണി ഏൽപിക്കുന്നതിൽ വീണ്ടും താമസം നേരിട്ടു. ഇതാണ് ഇപ്പോൾ ശസ്ത്രക്രിയാ വിഭാഗം താൽക്കാലികമായിട്ടെങ്കിലും പൂട്ടേണ്ട അവസ്ഥയിലെത്തിയതെന്നും ആരോപണമുണ്ട്.