കാണക്കാരി ∙ മധുരം പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തുമെന്ന് പഞ്ചായത്ത് അവകാശപ്പെട്ട ചിറക്കുളം കാടുകയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായ പ്രദേശം സാമൂഹിക വിരുദ്ധർ കയ്യടക്കിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണക്കാരി ∙ മധുരം പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തുമെന്ന് പഞ്ചായത്ത് അവകാശപ്പെട്ട ചിറക്കുളം കാടുകയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായ പ്രദേശം സാമൂഹിക വിരുദ്ധർ കയ്യടക്കിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല. ചിറക്കുളം മധുരം പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി യാഥാർഥ്യമാകുമ്പോൾ എല്ലാം ശരിയാകുമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ പദ്ധതി വരുന്നതു വരെയെങ്കിലും പ്രദേശത്തെ കാടും പടലവും വെട്ടിമാറ്റി കാൽനടയാത്രക്കാർക്ക് സുരക്ഷ ഒരുക്കി കൂടേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. രണ്ടര ഏക്കറിൽ പരന്നു കിടക്കുന്ന കുളവും 2 ഏക്കറോളം വിസ്തൃതമായ പ്രദേശവുമാണ് ചിറക്കുളം. കുളത്തിന് 8 അടി മുതൽ 20 അടി വരെ താഴ്ചയുണ്ട്. കുളത്തിന്റെ സംരക്ഷണ ഭിത്തികളും പടവുകളും ഇടിഞ്ഞുവീഴാറായ നിലയിലാണ്. കുളത്തിൽ പായലും പോളയും മാലിന്യവും അടിഞ്ഞു വെള്ളം മലിനപ്പെട്ടിരിക്കുകയാണ്.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിനു പ്രത്യേക ഫണ്ട് ഇല്ല. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കു ചെറിയ തുക മാത്രമാണുള്ളത്. അതുകൊണ്ട് കഴിയാവുന്നതു ചെയ്യുന്നുണ്ട്. നാട്ടുകാരുടെ സഹായത്തോടെ മാത്രമേ ഇത്തരം പ്രവൃത്തികൾ നടത്താൻ കഴിയൂ. പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിച്ചു നടപടി സ്വീകരിക്കും

ADVERTISEMENT

സമീപത്തെ, കുട്ടികളുടെ പാർക്കിനു മുൻവശവും കാടു കയറിയ നിലയിലാണ്. നാട്ടുകാരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ഈ നടപ്പാതയെ ആശ്രയിക്കുന്നത്. തറയോടുകൾ പാകി മനോഹരമാക്കിയിരുന്ന നടപ്പാതകൾ അധികൃതരുടെ അനാസ്ഥ മൂലം  കാടു കയറിയിരിക്കുകയാണ്. ഇഴജന്തുക്കളെ ഭയന്ന് ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. പാർക്കിലേക്ക് വരുന്ന കൊച്ചുകുട്ടികളും കാടുകയറിയ നടപ്പാത താണ്ടണം. 

ഇരുട്ടു വീണാൽ ഇവിടം മദ്യപരുടെ താവളമായി മാറും. ചിറക്കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മധുരം പൂങ്കാവനം പദ്ധതി പ്രകാരം ഇവിടെ വലിയ വികസനം വരുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ പദ്ധതി എന്നു വരുമെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ മറുപടി ഇല്ലെന്നു നാട്ടുകാർ പറയുന്നു.

ADVERTISEMENT

മധുരം പൂങ്കാവനം പദ്ധതി

വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മധുരം പൂങ്കാവനം പദ്ധതിക്കായി ചിറക്കുളത്തിനു സംസ്ഥാന സർക്കാർ 98.83 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതി തുകയുടെ 60% (പരമാവധി 50 ലക്ഷം രൂപ) വിനോദസഞ്ചാര വകുപ്പ് നൽകും. ബാക്കി തുക (48.83 ലക്ഷം) തദ്ദേശഭരണ സ്ഥാപനം കണ്ടെത്തണമെന്നതാണ് വ്യവസ്ഥ. 

ADVERTISEMENT

കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന സംവിധാനം, പെഡൽ ബോട്ട്, സ്വിപ് സൈക്കിൾ, റോപ് വേ, പാർക്ക്, സോളർ ലൈറ്റുകൾ, മാലിന്യ സംസ്കരണ സംവിധാനം, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ, വനിതാ ജിംനേഷ്യം, ടിക്കറ്റ് കൗണ്ടർ, ഇൻഫർമേഷൻ കൗണ്ടർ വിശ്രമമുറി, സെക്യൂരിറ്റി കാബിൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി.