ഈരാറ്റുപേട്ട ∙ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനു പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം തുടങ്ങിയ ഐസലേഷൻ വാർഡിന്റെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല. ആവശ്യമായ യന്ത്രസാമഗ്രികൾ എത്താത്തതും ജീവനക്കാരെ നിയമിക്കാത്തതും വയറിങ് പൂർത്തിയാകാത്തതുമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനു പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം തുടങ്ങിയ ഐസലേഷൻ വാർഡിന്റെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല. ആവശ്യമായ യന്ത്രസാമഗ്രികൾ എത്താത്തതും ജീവനക്കാരെ നിയമിക്കാത്തതും വയറിങ് പൂർത്തിയാകാത്തതുമാണു വൈകാൻ കാരണം. ആരോഗ്യ വകുപ്പിന്റെ അവഗണനയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

1.25 കോടി രൂപ ചെലവിലാണ് വാർഡുകളുടെ നിർമാണത്തിനായി അനുവദിച്ചത്. ഒന്നര വർഷം പിന്നിട്ടിട്ടും ഈ വാർഡിന്റെ പ്രവർത്തനം തുടങ്ങിയില്ല. കോവിഡ് ഭീതിയകന്നതോടെ ഐസലേഷൻ വാർഡ് പദ്ധതിയോടു സർക്കാർ മെല്ലെപ്പോക്കു നയം സ്വീകരിച്ചതും വൈകാൻ കാരണമായി. നേരത്തെ നിപ്പയും പിന്നീട് കോവിഡും സ്ഥിരീകരിച്ചപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ താൽക്കാലിക ഐസലേഷൻ വാർഡുകൾ ഒരുക്കുകയായിരുന്നു. കോവിഡ് വ്യാപനം കൂടുമ്പോൾ കൂടുതൽ ഐസലേഷൻ വാർഡുകൾ ഒരുക്കുകയും പിന്നീട് എണ്ണം കുറയ്ക്കുകയുമാണ് ചെയ്തത്. 

ADVERTISEMENT

സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണു വാർഡ് നിർമിച്ചത്.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചു നിർമാണം തുടങ്ങിയ ഐസലേഷൻ വാർഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വയറിങ്, പ്ലമിങ് ജോലികൾ പൂർത്തിയാകാനുണ്ട്. ഇത് പൂർത്തിയായാൽ ഉടനെ തന്നെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT