കുമരകം ∙ കോട്ടയം – കുമരകം, റൂട്ടിൽ രാവിലെയും വൈകിട്ടും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്നും ചേർത്തല– കുമരകം, വൈക്കം– കുമരകം റൂട്ടുകളിൽ സർവീസ് തുടങ്ങണമെന്നും യാത്രക്കാർ. യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിലാണിത്. കോണത്താറ്റ് പാലം പണി നടക്കുന്നതിനാൽ ഈ റൂട്ടിലെ സ്വകാര്യ ബസുകൾ പാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കോട്ടയം – കുമരകം, റൂട്ടിൽ രാവിലെയും വൈകിട്ടും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്നും ചേർത്തല– കുമരകം, വൈക്കം– കുമരകം റൂട്ടുകളിൽ സർവീസ് തുടങ്ങണമെന്നും യാത്രക്കാർ.  യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിലാണിത്. കോണത്താറ്റ് പാലം പണി നടക്കുന്നതിനാൽ ഈ റൂട്ടിലെ സ്വകാര്യ ബസുകൾ പാലത്തിന്റെ ഇരുകരകളിലും എത്തി തിരികെ പോകുകയാണ്. ഇരു ഭാഗത്തുമായി ഏതാണ്ട് 15 സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. 

രാവിലെയും വൈകിട്ടും ഉദ്യോഗസ്ഥരുടെയും മറ്റ് യാത്രക്കാരുടെയും വിദ്യാർഥികളുടെയും തിരക്കാണ്. ബസുകൾ നിറയുന്നതിനാൽ പലപ്പോഴും യാത്രക്കാർക്ക് യഥാസമയം ബസിൽ കയറി പോകാൻ കഴിയാതെ വരുന്നു. വിദ്യാർഥികൾക്കും പോകാൻ കഴിയുന്നില്ല. കോട്ടയത്തേക്കുള്ള ബസ് കുമരകം സ്റ്റാൻഡിൽ നിന്നു തന്നെ യാത്രക്കാരെ കൊണ്ടു നിറയുന്നതിനാൽ മറ്റ് സ്റ്റോപ്പുകളിൽ നിന്നു യാത്രക്കാർക്കു കയറാൻ കഴിയാതെ നിൽക്കും. ഈ റൂട്ടിൽ കെഎസ്ആർടിസി നാമമാത്രമായ സർവീസാണ് നടത്തുന്നത്. കോട്ടയം ഡിപ്പോയിൽ നിന്നു കുമരകത്തേക്കു കൂടുതൽ ബസുകൾ സർവീസ് നടത്തണമെന്നു പാലം പൊളിച്ചു നാൾ മുതൽ യാത്രക്കാർ ആവശ്യപ്പെടുന്നതാണെങ്കിലും അധികൃതർ നടപടി എടുത്തിട്ടില്ല. 

ADVERTISEMENT

ചേർത്തല – കുമരകം, വൈക്കം – കുമരകം റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നതു പോലുമില്ല. ഈ റൂട്ടിലും സർവീസ് തുടങ്ങണമെന്ന ആവശ്യം അംഗീകരിക്കുന്നില്ല. കെഎസ്ആർടിസി സർവീസ് ഇല്ലാത്തതിനാൽ സ്വകാര്യ ബസുകൾ തോന്നുംപടി സർവീസ് നടത്തുകയാണ്. രാത്രി 8ന് ശേഷം കുമരകം ബസ്ബേയിൽ നിന്നും ആറ്റാമംഗലം പള്ളി ഭാഗത്തു നിന്നും സ്വകാര്യ ബസുകൾ സർവീസ് നടത്താറില്ലെന്നും യാത്രക്കാർ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഗതാഗതം തിരിച്ചുവിടൽ: അപകടസാധ്യതയേറെ  

കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണിയുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ നിന്നു വാഹനങ്ങൾ അട്ടിപ്പീടിക റോഡിലേക്കു കയറുന്ന ഭാഗത്ത് അപകടസാധ്യതയേറെ. ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ നിന്നു വരുന്ന വാഹനത്തിലെ ഡ്രൈവർക്കും ജംക്‌ഷനിൽ നിന്ന് അട്ടിപ്പീടിക ഭാഗത്തേക്കു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർക്കും വാഹനങ്ങളെ പരസ്പരം കാണാൻ കഴിയാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്.

ADVERTISEMENT

 വാഹനം തിരിച്ചുവിടുന്ന ആദ്യകാലത്ത് ഇവിടെ പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ കടന്നു പോകുമ്പോൾ കിഴക്ക് ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ നിന്ന് അട്ടിപ്പീടിക റോഡിലേക്കു പ്രവേശിക്കുമ്പോഴാണ് അപകടസാധ്യത. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. 

ഹയർ സെക്കൻഡറി സ്കൂൾ റോഡും അട്ടിപ്പീടിക റോഡും ചേരുന്ന ഭാഗത്തു ചെറിയ താഴ്ചയുണ്ട്. അട്ടിപ്പീടിക റോഡിലേക്കു പ്രവേശിക്കുന്നതിനായി കിഴക്കു നിന്നു വരുന്ന വാഹനം അൽപം വേഗം എടുക്കും. ഈ സമയത്താകും ജംക്‌ഷൻ ഭാഗത്തു നിന്നു വാഹനം വരിക. രണ്ടും ഒരേ സമയത്ത് ഇവിടെ എത്തുമ്പോഴാണ് അപകടം ഉണ്ടാകാൻ സാധ്യത കൂടുതൽ. ഇവിടെ അപകടം ഒഴിവാക്കാൻ ഹോംഗാർഡിനെയോ പൊലീസിനെയോ നിയോഗിക്കണമെന്നാണ് ആവശ്യം.