വായ്പത്തട്ടിപ്പ്: ‘ആപ്പിൽ’ വീഴ്ത്തിയത് സമൂഹമാധ്യമങ്ങളിലൂടെ
കോട്ടയം ∙ വായ്പ ആപ് തട്ടിപ്പിനിരയായവരെയെല്ലാം വീഴ്ത്തിയ പരസ്യങ്ങൾ മുഴുവൻ പ്രചരിപ്പിച്ചിരുന്നത് സമൂഹമാധ്യമങ്ങൾ വഴിയായിരുന്നുവെന്നു സൈബർ അന്വേഷണസംഘം കണ്ടെത്തി. വായ്പ ആപ് സംബന്ധിച്ചു ദിനപത്രങ്ങളിലോ പ്രമുഖ ടിവി ചാനലുകളിലോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ

കോട്ടയം ∙ വായ്പ ആപ് തട്ടിപ്പിനിരയായവരെയെല്ലാം വീഴ്ത്തിയ പരസ്യങ്ങൾ മുഴുവൻ പ്രചരിപ്പിച്ചിരുന്നത് സമൂഹമാധ്യമങ്ങൾ വഴിയായിരുന്നുവെന്നു സൈബർ അന്വേഷണസംഘം കണ്ടെത്തി. വായ്പ ആപ് സംബന്ധിച്ചു ദിനപത്രങ്ങളിലോ പ്രമുഖ ടിവി ചാനലുകളിലോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് ഇത്തരം തട്ടിപ്പുസംഘങ്ങൾക്കു കടമ്പകളുള്ളതിനാലാണ് സമൂഹമാധ്യമങ്ങൾ പരസ്യ പ്രചാരണത്തിനായി തിരഞ്ഞെടുത്തതെന്നാണു വിവരം. ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണു തട്ടിപ്പ് വായ്പ ആപ്പുകളുമായി ബന്ധപ്പെട്ടു പരസ്യം നൽകുന്നത്.
ഇത്തരം പരസ്യങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുക എന്നതു സൈബർ അന്വേഷണസംഘങ്ങൾക്കു വെല്ലുവിളിയാണ്. ഒരു മിനിറ്റിനുള്ളിൽ വായ്പ, ഈട് വേണ്ട, ജാമ്യക്കാർ വേണ്ട തുടങ്ങിയ പരസ്യവാചകളിൽ ആകൃഷ്ടരായാണു മിക്കവരും ഇത്തരം പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനിടെ, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് അറിയാവുന്നവരെ കംബോഡിയയിലേക്ക് ആവശ്യമുണ്ട് എന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയ സംഘത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local