കണ്ണു തുറന്നു കാണൂ , ഇൗ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അവസ്ഥ !
കുറവിലങ്ങാട് ∙ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിനു കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നു ഒരു ഗുണഭോക്താവിനു നൽകുന്നത് 4 ലക്ഷം രൂപ. റോഡരികത്തും ബസ് സ്റ്റാൻഡുകളിലും നിർമിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണ ചെലവ് 3 ലക്ഷം മുതൽ 15 ലക്ഷം വരെ. ലക്ഷങ്ങൾ മുടക്കിയ കാത്തിരിപ്പു

കുറവിലങ്ങാട് ∙ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിനു കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നു ഒരു ഗുണഭോക്താവിനു നൽകുന്നത് 4 ലക്ഷം രൂപ. റോഡരികത്തും ബസ് സ്റ്റാൻഡുകളിലും നിർമിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണ ചെലവ് 3 ലക്ഷം മുതൽ 15 ലക്ഷം വരെ. ലക്ഷങ്ങൾ മുടക്കിയ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അവസ്ഥ എന്താണ്.
∙സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം മലയാറ്റൂരിലെ നീലീശ്വരം പഞ്ചായത്തിൽ ഉണ്ട്. ജനകീയ സഹകരണത്തോടെ നിർമിച്ച കേന്ദ്രത്തിനു ആകെ ചെലവായത് 1.22 ലക്ഷം രൂപ മാത്രം. മൊബൈൽ ചാർജിങ് പോയിന്റ്, ശുദ്ധജല വിതരണ സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.
∙കുറവിലങ്ങാട് മേഖലയിൽ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അവസ്ഥ ദയനീയമാണ്. എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി വരെ നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിച്ചു. മിക്കവയും കാട് കയറി. ചില കേന്ദ്രങ്ങളിൽ ഇരിപ്പിടം ഇല്ല. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച ലക്ഷങ്ങൾ മുടക്കി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനു സംരക്ഷണം ഇല്ല. നിറയെ പോസ്റ്ററുകളും ബാനറുകളും. കൃത്യമായി ശുചീകരണം പോലും ഇല്ല. കാത്തിരിപ്പു കേന്ദ്രങ്ങളുടെ ബാക്കി വർത്തമാനം ചിത്രങ്ങൾ പറയും.