ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഒരു കോടിയോളം രൂപ ചെലവിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ (ഡിഎൽഎസ്എ) പാരാ ലീഗൽ വൊളന്റിയർമാരായ എം.കെ അബ്ദുൽ ലത്തീഫ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഒരു കോടിയോളം രൂപ ചെലവിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ (ഡിഎൽഎസ്എ) പാരാ ലീഗൽ വൊളന്റിയർമാരായ എം.കെ അബ്ദുൽ ലത്തീഫ്, ടി.യു.സുരേന്ദ്രൻ കെ.സി.വർഗീസ് ആർ.സുരേഷ് കുമാർ എന്നിവർ ചേർന്ന് അതോറിറ്റി സെക്രട്ടറി മുൻപാകെ ഫയൽ ചെയ്ത പരാതിയെ തുടർന്നാണ് നവീകരണം ആരംഭിച്ചത്. 

ഇതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ബ്ലോക്കുകൾ വരുന്നതിനാൽ മുഴുവൻ മലിനജലവും ഈ പ്ലാന്റിൽ സംസ്കരിക്കാൻ സാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ അറിയിച്ചു. മലിനജല സംസ്കരണ സംവിധാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വിളിച്ചു ചേർത്ത ഹിയറിങ്ങിലാണ് ആശുപത്രി സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്. പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനായി ജല അതോറിറ്റി സമർപ്പിച്ച ഡിപിആർ സർക്കാരിന്റെ പരിഗണനയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആശുപത്രി വളപ്പിലെ മറ്റുള്ള സ്ഥാപനങ്ങളിലേക്കും കൂടി ദിവസേന 27.7 ലക്ഷം ലീറ്റർ ജലമാണ് ജല അതോറിറ്റി നൽകുന്നത്.

ADVERTISEMENT

എന്നാൽ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഉപയോഗത്തിനു ശേഷം തിരിച്ചെത്തുന്ന മലിനജലത്തിന്റെ അളവ് 16 ലക്ഷം മുതൽ 20 ലക്ഷം ലീറ്റർ വരെയാണ്. 20 % ജലം ഉപയോഗത്തിൽ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡിഎൽഎസ്എ സെക്രട്ടറി സബ് ജഡ്ജി രാജശ്രീ രാജഗോപാൽ മുൻപാകെ വിശദീകരിച്ചു. കഴിഞ്ഞ 2 മാസമായി ട്രീറ്റ് ചെയ്ത വെള്ളം എറണാകുളത്തുള്ള മലിനീകരണ നിയന്ത്രണ ബോർഡ് നിയന്ത്രണത്തിലുള്ള ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ ബോർഡിന്റെ എല്ലാ ഗുണനിലവാരവും പാലിക്കുന്നുണ്ടെന്ന് ഐആർടിസി പ്രതിനിധി പറഞ്ഞു. 

ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, ആർപ്പൂക്കര, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തുകളുടെയും കോട്ടയം നഗരസഭയുടെയും സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ മേധാവി എന്നിവർ നേരിട്ട് ഹാജരാകുന്നതിനു നോട്ടിസ് അയയ്ക്കാൻ ഡിഎൽഎസ്എ സെക്രട്ടറി ഉത്തരവിട്ടു. ഹിയറിങ്ങിൽ മെഡിക്കൽ കോളജിനെ പ്രതിനിധീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഡോ. സരിത ഷേണായി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ റോഷിൻ റോയ്, ഡിഎൽഎസ്എ പിഎൽവിമാരായ ടി.യു.സുരേന്ദ്രൻ, കെ.സി.വർഗീസ്, ആർ.സുരേഷ് കുമാർ, ഐആർടിസി മെഡിക്കൽ കോളജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇൻ ചാർജ് എന്നിവർ പങ്കെടുത്തു. അടുത്ത ഹിയറിങ് ഒക്ടോബർ 18ന് നടക്കും.

ADVERTISEMENT

അനധികൃത പൈപ്പുകൾ

മെഡിക്കൽ കോളജിലെ ട്രീറ്റ്മെന്റ് പ്ലാന്റ് വളപ്പിനു സമീപം തോടുകളിലൂടെ അനധികൃതമായി സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തി. കൈത്തോടുകളിൽ കക്കൂസ് മാലിന്യമടങ്ങിയ മലിനജലം എത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നു ഡിഎൽഎസ്ഐയുടെ മാലിന്യ പരിപാലന കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കോർ ഗ്രൂപ്പ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.  ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ ഇതിലൂടെ ഒഴുക്കി വിടുന്നതായാണു പരിശോധനയിൽ കണ്ടെത്തിയത്.

ADVERTISEMENT

ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കലുങ്കിനുള്ളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ മാറ്റുന്നതിനും മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഗാന്ധിനഗർ പൊലീസിൽ പരാതി നൽകാൻ ഡിഎൽഎസ്എ സെക്രട്ടറി രാജശ്രീ രാജഗോപാൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.