കുറവിലങ്ങാട് ∙നാല് തൊഴുത്തുകൾ. 110 പശുക്കൾ. ഒരു വർഷം 2.75 ലീറ്റർ ലക്ഷം പാൽ ഉൽപാദനം. പ്രതിദിനം 850ലീറ്റർ പാൽ കുര്യനാട് ക്ഷീര സംഘത്തിൽ അളക്കുന്നു.മിൽമ എറണാകുളം മേഖല ക്ഷീരോൽപാദക യൂണിറ്റിനു കീഴിൽ കോട്ടയം ജില്ലയിലെ ഫാം വിഭാഗം മികച്ച ക്ഷീരകർഷകനുളള പുരസ്കാരം നേടിയ കോഴാ വട്ടമുകളേൽ ബിജുമോൻ തോമസിന്റെ ഫാമിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙നാല് തൊഴുത്തുകൾ. 110 പശുക്കൾ. ഒരു വർഷം 2.75 ലീറ്റർ ലക്ഷം  പാൽ ഉൽപാദനം. പ്രതിദിനം 850ലീറ്റർ പാൽ കുര്യനാട് ക്ഷീര സംഘത്തിൽ അളക്കുന്നു. മിൽമ എറണാകുളം മേഖല ക്ഷീരോൽപാദക യൂണിറ്റിനു കീഴിൽ കോട്ടയം ജില്ലയിലെ ഫാം വിഭാഗം മികച്ച ക്ഷീരകർഷകനുളള പുരസ്കാരം നേടിയ  കോഴാ വട്ടമുകളേൽ ബിജുമോൻ തോമസിന്റെ ഫാമിലെ ചില വിശേഷങ്ങൾ ആണിത്.

ഏറ്റവും പാൽ അളക്കുന്ന ക്ഷീര കർഷകനുള്ള പുരസ്കാരം തുടർച്ചയായി 3 തവണയാണ് ബിജുമോൻ നേടിയത്. കഴിഞ്ഞ വർഷം ക്ഷീര വികസന വകുപ്പ്, മിൽമ, മൃഗസംരക്ഷണ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജഴ്സി, എച്ച്എഫ് വിഭാഗത്തിൽ ഉൾപ്പെട്ട 110 പശുക്കളും 35 കിടാരികളും ഇപ്പോൾ ഉണ്ട്. 4 തൊഴുത്തുകൾ ആണ് വീടിനു സമീപം നിർമിച്ചിരിക്കുന്നത്. പച്ചപ്പുല്ല്, കൈതയുടെ ഇല, കാലിത്തീറ്റ എന്നിവയാണ് പശുക്കൾക്കു നൽകുന്നത്.

ADVERTISEMENT

തൊഴുത്തിലെ താപനില കുറയുന്നതിനു മേൽക്കൂരയുടെ അടിയിൽ സീലിങ് പോലെ ഓല മെടഞ്ഞത് സ്ഥാപിക്കുന്ന പുതിയ രീതി അവലംബിച്ചിരിക്കുന്നു. 10 തൊഴിലാളികളാണ് ഫാമിലുള്ളത്. ബിജുവിന്റെ ഒപ്പം ഭാര്യ ഷൈനിയും ജോലികളിൽ സജീവം. മക്കൾ: അലീന, സ്റ്റീവ്. വർഷങ്ങളോളം പ്രവാസിയായിരുന്നു. 2 പശുക്കളിലായിരുന്നു തുടക്കം. പിന്നെ ഓരോ വർഷവും എണ്ണം വർധിച്ചു. 10 വർഷത്തിനുള്ളിൽ ഫാമിലെ പശുക്കളുടെ എണ്ണം 40ൽ എത്തി. നിശ്ചിത പാൽ ഉൽപാദനം നിലനിർത്തുന്ന രീതിയിൽ പശുക്കളെ ക്രമീകരിക്കുന്ന രീതിയാണ് ഫാമിൽ നടപ്പാക്കിയിരിക്കുന്നത്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local