കോട്ടയം ∙ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികൾ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികൾ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കുമരകത്തെ പക്ഷിസങ്കേതം, നാലുപങ്ക് ഹൗസ്‌ ബോട്ട് ടെർമിനൽ നൈറ്റ് ലൈഫ് കേന്ദ്രം, ആർപ്പൂക്കരയിലെ കൈപ്പുഴ മുട്ട് ബോട്ട് ടെർമിനൽ, അയ്മനത്തെ ചീപ്പുങ്കൽ കായൽ പാർക്ക് എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. പദ്ധതി രൂപ രേഖയുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കായൽ ടൂറിസം അടിസ്ഥാനപ്പെടുത്തിയാകും കുമരകത്തെ പദ്ധതികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കലക്ടർ വി.വിഘ്നേശ്വരി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, വിജി രാജേഷ്, അഞ്ജു മനോജ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മനോജ് കരീമഠം, റോയി മാത്യു, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ഡിടിപിസി സെക്രട്ടറി റോബിൻ സി. കോശി, മാസ്റ്റർപ്ലാൻ തയാറാക്കുന്ന ആർക്കിടെക്ട് ആനന്ദ് ജോർജ്, എ.കെ.ആലിച്ചൻ, ജനപ്രതിനിധികളായ സുനിത ബിനു, വിഷ്ണു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.