കാട്ടിലെ മൂട്ടിപ്പഴം ഇങ്ങ് പാമ്പാടിയിലും; ഒരു മരത്തിൽ നിന്നും 15 മുതൽ 20 കിലോ വരെ പഴം
പാമ്പാടി ∙ കാട്ടിലെ മൂട്ടിപ്പഴം ഇങ്ങ് പാമ്പാടിയിലും. പാമ്പാടി കുറ്റിയ്ക്കൽ വടക്കേക്കര അന്നമ്മയുടെ വീട്ടുമുറ്റത്താണ് മൂട്ടിമരം കായ്ച്ച് പഴുത്ത് വിളവെടുപ്പിന് പാകമായി കിടക്കുന്നത്. തായ്ത്തടി നിറയെ ചുവന്ന നിറത്തിൽ മുന്തിരിക്കുലകൾ പോലെ കായ്ച്ചു കിടക്കുന്ന മൂട്ടിപ്പഴം കൗതുക കാഴ്ചയാണ്. മറ്റു ചെടികളിൽ

പാമ്പാടി ∙ കാട്ടിലെ മൂട്ടിപ്പഴം ഇങ്ങ് പാമ്പാടിയിലും. പാമ്പാടി കുറ്റിയ്ക്കൽ വടക്കേക്കര അന്നമ്മയുടെ വീട്ടുമുറ്റത്താണ് മൂട്ടിമരം കായ്ച്ച് പഴുത്ത് വിളവെടുപ്പിന് പാകമായി കിടക്കുന്നത്. തായ്ത്തടി നിറയെ ചുവന്ന നിറത്തിൽ മുന്തിരിക്കുലകൾ പോലെ കായ്ച്ചു കിടക്കുന്ന മൂട്ടിപ്പഴം കൗതുക കാഴ്ചയാണ്.
മറ്റു ചെടികളിൽ എല്ലാം ശിഖരങ്ങളിൽ പഴം ഉണ്ടാകുമ്പോൾ മൂട്ടിപ്പഴത്തിന്റെ ചെടിയുടെ ചുവട് ഭാഗത്തെ തായ്ത്തടിയിലാണ് പഴം ഉണ്ടാകുന്നത്. അതിനാലാണ് മൂട്ടിപ്പഴം എന്ന പേരു വന്നത്. മരം കായ്ച്ചതോടെയാണ് മൂട്ടിയെന്ന് തിരിച്ചറിഞ്ഞത്. ആൺ ചെടിയും പെൺ ചെടിയും തായ്ത്തടി നിറയെ പൂക്കുമെങ്കിലും ആൺ ചെടിയിലെ പൂക്കൾ കൊഴിഞ്ഞു പോകും. പെൺ ചെടിയിലാണു കായ്കൾ ഉണ്ടാകുന്നത്.
താഴെയായതിനാൽ ഇവ നിലത്തു നിന്നു തന്നെ പറിച്ചെടുക്കാൻ സാധിക്കും. മറ്റു ചെടികളിലെ കായ്കൾ പഴമായാൽ ഒരാഴ്ച വരെ മാത്രമേ നിൽക്കൂ. എന്നാൽ മൂട്ടിപ്പഴം 2 മാസം വരെ നിൽക്കും.പഴത്തിന്റെ തോടിനു അൽപം കട്ടിയുള്ളതിനാൽ പക്ഷികളുടെ ശല്യവും കുറവാണ്. മൂട്ടിപ്പഴം കഴിച്ചാൽ രക്തത്തിലെ കൗണ്ടും രോഗ പ്രതിരോധ ശക്തിയും വർധിക്കുമെന്നാണ് പറയപ്പെടുന്നത്.
ചുവന്ന തോടുള്ള ചെറിയ കായയുടെ ഉള്ളിൽ മാങ്കോസ്റ്റിൻ പഴത്തോട് സാമ്യമുള്ള വെള്ള നിറത്തിലുള്ള മാംസള ഭാഗമുണ്ട്. ഇതിനുള്ളിൽ അൽപം കടുപ്പമുള്ള ചെറിയ കുരുവും ഉണ്ട്. മധുരവും ചെറിയ പുളിയും കലർന്ന രുചിയുള്ളതാണ് പഴം. ഒരു മരത്തിൽ നിന്നും 15 മുതൽ 20 കിലോ വരെ പഴം കിട്ടും.