നബിദിന ഘോഷയാത്രയിൽ കുടിനീരും മധുരപലഹാരവും നൽകി എസ്എൻഡിപി
തലയോലപ്പറമ്പ് ∙ വടകര മുസ്‌ലിം ജമാഅത്ത് നടത്തിയ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിനീരും മധുര പലഹാരവും നൽകി എസ്എൻഡിപി വെട്ടിക്കാട്ടുമുക്ക് ശാഖ. നബിദിന ഘോഷയാത്രയ്ക്ക് ആശംസ നേർന്ന് മുൻ കേന്ദ്രമന്ത്രി പി.സി.തോമസും എത്തിയത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. വടകര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹക്കീം

തലയോലപ്പറമ്പ് ∙ വടകര മുസ്‌ലിം ജമാഅത്ത് നടത്തിയ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിനീരും മധുര പലഹാരവും നൽകി എസ്എൻഡിപി വെട്ടിക്കാട്ടുമുക്ക് ശാഖ. നബിദിന ഘോഷയാത്രയ്ക്ക് ആശംസ നേർന്ന് മുൻ കേന്ദ്രമന്ത്രി പി.സി.തോമസും എത്തിയത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. വടകര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹക്കീം അൽഹാദി, പ്രസിഡന്റ് പി.എ.ഷാജി, സെക്രട്ടറി പരീത് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
വെട്ടിക്കാട്ടുമുക്ക് തൈക്കാവിൽ പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച് ശ്രീനാരായണ ജംക്‌ഷനിൽ എത്തിയതോടെ എസ്എൻഡിപി ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ, വൈസ് പ്രസിഡന്റ് ദീപു കെ.ദിനേശ്, സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, വനിതാ സംഘം പ്രസിഡന്റ് രമ്യ സന്തോഷ്, വൈസ് പ്രസിഡന്റ് ഷീബ, സെക്രട്ടറി സുപ്രഭ രാജൻ, സുനിൽ രാജ്, സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് കുടിനീരും മധുര പലഹാര വിതരണവും നടത്തിയത്. ഘോഷയാത്ര വടകര മുഹിയുദ്ദീൻ ജുമാമസ്ജിദ് അങ്കണത്തിൽ എത്തി മൗലൂദ് പാരായണവും അന്നദാനവും നടത്തി.