കർഷകർക്ക് ദുരിതം കല്ലറയിലെ തോടുകളിൽ പായലും പോളയും
കല്ലറ ∙ തോടുകളിൽ പായലും പോളയും തിങ്ങി നിറഞ്ഞത് കർഷകർക്ക് ദുരിതമാകുന്നു. മഴയ്ക്ക് ശേഷം തോടുകളിൽ ജലനിരപ്പുയർന്ന് ഒഴുക്കായെങ്കിലും ഒഴുകി മാറാതെ തോട്ടിൽ നിറഞ്ഞു കിടക്കുന്നത് വലിയ ദുരിതമാണ് കർഷകർ അനുഭവിക്കുന്നത്. കല്ലറ ചുങ്കം. - പറവൻതുരുത്ത് തോട് .മുല്ലമംഗലം - തറയിൽ താഴം തോട് .വടുകുന്നപ്പുഴ - മാമ്പള്ളി

കല്ലറ ∙ തോടുകളിൽ പായലും പോളയും തിങ്ങി നിറഞ്ഞത് കർഷകർക്ക് ദുരിതമാകുന്നു. മഴയ്ക്ക് ശേഷം തോടുകളിൽ ജലനിരപ്പുയർന്ന് ഒഴുക്കായെങ്കിലും ഒഴുകി മാറാതെ തോട്ടിൽ നിറഞ്ഞു കിടക്കുന്നത് വലിയ ദുരിതമാണ് കർഷകർ അനുഭവിക്കുന്നത്. കല്ലറ ചുങ്കം. - പറവൻതുരുത്ത് തോട് .മുല്ലമംഗലം - തറയിൽ താഴം തോട് .വടുകുന്നപ്പുഴ - മാമ്പള്ളി തോട് . കെ.വി കനാൽ ഉൾപ്പെടെ പല തോടുകളിലും പുൽക്കാടും പായൽ കൂട്ടങ്ങളും നിറഞ്ഞു. ഈ തോടുകളിലൂടെ വള്ളത്തിൽ വേണം കർഷകർക്ക് കൃഷിക്ക് ആവശ്യമായ വളവും പണി സാധനങ്ങളും തോട്ടിലൂടെ എത്തിക്കാൻ. നിറഞ്ഞു കിടക്കുന്ന പുല്ലിലൂടെ വള്ളം തുഴയാൻ കഴിയില്ല. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു.
തോടുകളിലും ചെറു ചാണകളിലും പോളയും പായലും ചീഞ്ഞ് കെട്ടി നിൽക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ആയാംകുടി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, മുണ്ടാർ, കൊല്ലങ്കേരി പ്രദേശങ്ങളിലെ തോടുകളിലും പായലും പോളയും നിറഞ്ഞ് വെള്ളം മലിനമാണ്. പ്രദേശവാസികൾ കുടിക്കുന്നതിനു ഒഴികെ ഭൂരിഭാഗം ആവശ്യങ്ങൾക്കും തോടുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പായലും പോളയും അഴുകി ദുർഗന്ധം വമിക്കുന്ന വെള്ളമാണ് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോൾ ഉള്ളത്. ഇതുമൂലം തുണി നനയ്ക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും കുളിക്കുന്നതിനും ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. പലരും പോളയും പായലും അകറ്റാൻ കടവിൽ പ്ലാസ്റ്റിക് വല കെട്ടിയും കമ്പുകൾ കൊണ്ട് തടഞ്ഞും പായലിനെയും പോളകളെയും അകറ്റാൻ ശ്രമിക്കുന്നുണ്ട്.
പാടശേഖരങ്ങളിൽ നിന്നും പമ്പു ചെയ്യുന്ന മലിന ജലവും ദുരിതമാകുന്നുണ്ട്. കീടനാശിനികളും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് തോടുകളിലേക്ക് എത്തുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. തോടുകളിൽ ഇറങ്ങുന്നവർക്കും ദേഹത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതായി പഞ്ചായത്തംഗം ജോയി കൽപകശേരി പറഞ്ഞു.