വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ: അനുഗ്രഹം നേടി ആയിരങ്ങൾ
രാമപുരം ∙ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം തേടാനായി എത്തിയത് ആയിരക്കണക്കിനു വിശ്വാസികൾ. ഇന്നലെ വെളുപ്പിനു മുതൽ രാത്രി വൈകും വരെ സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെ കബറിടത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വികാരി ഫാ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ നേർച്ച

രാമപുരം ∙ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം തേടാനായി എത്തിയത് ആയിരക്കണക്കിനു വിശ്വാസികൾ. ഇന്നലെ വെളുപ്പിനു മുതൽ രാത്രി വൈകും വരെ സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെ കബറിടത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
വികാരി ഫാ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ നേർച്ച ഭക്ഷണം വെഞ്ചരിച്ചു.11 കൗണ്ടറുകളിലായി നേർച്ച ഭക്ഷണം വിതരണം ചെയ്തു. ബിഷപ്‍ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഉച്ചയ്ക്കു 12 ന് ആരംഭിച്ച തിരുനാൾ പ്രദക്ഷിണം ടൗൺ ചുറ്റി പള്ളിയിൽ സമാപിച്ചു.
ഡിസിഎംഎസ് സംഘടനയുടെ നേതൃത്വത്തിൽ തീർഥാടന പദയാത്രയും നടത്തി. ഇന്നലെ രാവിലെ 9 ന് ആരംഭിച്ച നേർച്ച ഭക്ഷണ വിതരണം വൈകിട്ട് 6 വരെ തുടർന്നു. അര ലക്ഷത്തിലേറെ വിശ്വാസികൾ നേർച്ച ഭക്ഷണം സ്വീകരിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കാനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വികാരി ഫാ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ ഫാ.തോമസ് വെട്ടുകാട്ടിൽ, ഫാ.ആന്റണി വാഴക്കാലായിൽ, ഫാ.ജോസഫ് മണർകാട്ട്, ഫാ.ജോർജ് പറമ്പിത്തടത്തിൽ, കൈക്കാരന്മാരായ ജിസ് വാഴക്കാമലയിൽ, അപ്പച്ചൻ കിഴക്കേകുന്നേൽ, ജോസഫ് വണ്ടനാനിക്കൽ, ജോബി പുളിക്കീൽ തുടങ്ങിയവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചെറിയവനുമായി താദാത്മ്യപ്പെട് വൈദികൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
രാമപുരം ∙ ചെറിയവനുമായി താദാത്മ്യപ്പെടാൻ ദൈവം നൽകിയ കൃപയാണ് തന്റെ ദൈവവിളിയെ ധന്യമാക്കിയതെന്ന് തിരിച്ചറിഞ്ഞ വൈദികനായിരുന്നു കുഞ്ഞച്ചനെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. തനിക്ക് ഭരമേൽപിക്കപ്പെട്ടിരുന്നവരുടെ അത്മീയ വൈദ്യനായി രോഗികൾക്ക് സൗഖ്യം നൽകിയ 'വൈദിക വൈദ്യൻ' ആയിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.