പാലാ ∙ കുലുക്കിക്കുത്ത് വിവാദം നഗരസഭ കൗൺസിലിൽ ബഹളമായപ്പോൾ പുറത്തു പ്രതിപക്ഷത്തിന്റെ കുലുക്കിക്കുത്ത് സമരം. കൗൺസിൽ ഹാളിൽ സിപിഎം പ്രതിനിധിയായ നഗരസഭാധ്യക്ഷ ജോസിൻ ബിനോയും സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിൽ വാക്കേറ്റം. ‍ ശാരീരിക അസ്വസ്ഥതകളുണ്ടായ നഗരസഭാധ്യക്ഷയെ ജനറൽ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കുലുക്കിക്കുത്ത് വിവാദം നഗരസഭ കൗൺസിലിൽ ബഹളമായപ്പോൾ പുറത്തു പ്രതിപക്ഷത്തിന്റെ കുലുക്കിക്കുത്ത് സമരം. കൗൺസിൽ ഹാളിൽ സിപിഎം പ്രതിനിധിയായ നഗരസഭാധ്യക്ഷ ജോസിൻ ബിനോയും സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിൽ വാക്കേറ്റം. ‍ ശാരീരിക അസ്വസ്ഥതകളുണ്ടായ നഗരസഭാധ്യക്ഷയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരസഭയിലെ ഭരണപക്ഷത്തെ ചില കൗൺസിലർമാരും 2 പ്രതിപക്ഷ കൗൺസിലർമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട സംഘം കഴിഞ്ഞ മാസം വിനോദയാത്രയ്ക്കിടെ ഹൗസ്ബോട്ടിൽ പണം വച്ചു കുലുക്കിക്കുത്ത് കളിച്ചതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. 

പാലാ നഗരസഭ കൗൺസിൽ ഹാളിൽ ഭരണപക്ഷത്തെ സിപിഎം നഗരസഭാധ്യക്ഷ ജോസിൻ ബിനോയും സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിൽ ഉണ്ടായ വാക്കേറ്റം
ADVERTISEMENT

 ഇക്കാര്യം പ്രതിപക്ഷ നേതാവ് പ്രഫ.സതീഷ് ചൊള്ളാനി, കൗൺസിലർമാരായ മായ രാഹുൽ, സിജി ടോണി എന്നിവർ നഗരസഭയിൽ ഉന്നയിച്ചു. നഗരസഭാധ്യക്ഷ രാജി വയ്ക്കണമെന്നു പ്ലക്കാർഡും ഇവർ പിടിച്ചിരുന്നു.  തുടർന്നു പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. കൗൺസിൽ കവാടത്തിൽ മായ രാഹുലും സിജി ടോണിയും ലിജി ബിജുവും ചേർന്നു പ്രതീകാത്മക സമരമായി കുലുക്കിക്കുത്ത് കളി നടത്തി.

കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ എന്നിവർ ഒരു ഭാഗത്തും നഗരസഭാധ്യക്ഷ‍ ജോസിൻ ബിനോ മറുഭാഗത്തുമായി വാക്കുതർക്കമുണ്ടായി. കേരള കോൺഗ്രസ് (എം) അംഗങ്ങൾ നഗരസഭാധ്യക്ഷയെ പിന്തുണച്ചു.

ADVERTISEMENT

തർക്കത്തിനിടെ നഗരസഭാധ്യക്ഷ അജൻഡയിലെ വിഷയങ്ങൾ ചർച്ചയ്ക്കെടുത്തു. ബിനു പുളിക്കക്കണ്ടം നഗരസഭാധ്യക്ഷയുടെ മുന്നിലെത്തി മേശപ്പുറത്ത് അടിക്കുകയും അജൻഡ പിടിച്ചെടുക്കുകയും ചെയ്തു. കൗൺസിൽ യോഗം പിരിച്ചുവിട്ടു നഗരസഭാധ്യക്ഷ ചേംബറിലേക്കു പോയി. തുടർന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഗരസഭാധ്യക്ഷയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.