പാമ്പാടി ∙ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ ഊരിമാറ്റി മെഡിക്കൽ സ്റ്റോറുകളിൽ മോഷണം. 6,500 രൂപ കവർന്നു. പാമ്പാടി ആലാംപള്ളി നന്ദന മെഡിക്കൽസിൽനിന്നാണ് പണം നഷ്ടമായത്. സമീപത്തെ മെഡിസിൻ ഹൗസിലും മോഷ്ടാക്കൾ കയറി. എന്നാൽ ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷണം മെഡിക്കൽ സ്റ്റോറിന് 150 മീറ്റർ മാറിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ ഊരിമാറ്റി  മെഡിക്കൽ സ്റ്റോറുകളിൽ മോഷണം. 6,500 രൂപ കവർന്നു. പാമ്പാടി ആലാംപള്ളി നന്ദന മെഡിക്കൽസിൽനിന്നാണ് പണം നഷ്ടമായത്. സമീപത്തെ മെഡിസിൻ ഹൗസിലും മോഷ്ടാക്കൾ കയറി. എന്നാൽ ഇവിടെനിന്ന്  ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷണം മെഡിക്കൽ സ്റ്റോറിന് 150 മീറ്റർ മാറിയുള്ള ട്രാൻസ്ഫോമറിലെ 6 ഫ്യൂസ് കാരിയറുകളും മോഷ്ടാക്കൾ ഊരിമാറ്റിയ ശേഷമാണ് മോഷണം. മോഷ്ടാക്കളുടെതെന്ന് കരുതുന്ന വിരലടയാളം പൊലീസിന് ലഭിച്ചു. 

പാമ്പാടി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയാണ് മോഷണം. ഞായറാഴ്ച പുലർച്ചെ 2.30ന് ശേഷമാണ് മോഷണം. ഈ സമയത്താണ്  വൈദ്യുതി ബന്ധം നിലച്ചത്. 2 മെഡിക്കൽ സ്റ്റോറുകളും പൂട്ടിയിരുന്നത് ഇരട്ട താഴിട്ടാണ്. ഇവ രണ്ടും അറുത്താണ് കവർച്ച. ഭാരമുള്ള താഴുകൾ മോഷ്ടാക്കൾ കൊണ്ടുപോയി. 

ADVERTISEMENT

കെഎസ്ഇബിയുടെ വിശദീകരണം
മോഷ്ടാക്കൾ ഫ്യൂസ് ഊരിമാറ്റി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിരുന്നു. ഈ സമയത്ത് നാട്ടുകാർ കെഎസ്ഇബിയിൽ വിവരം അറിയിച്ചപ്പോൾ വൈദ്യുത ലൈൻ പൊട്ടി വീണതാണെന്നും നന്നാക്കാൻ ജീവനക്കാർ പോയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

മോഷ്ടാക്കൾ ഊരിമാറ്റിയ ഫ്യൂസ് കാരിയറുകൾ കെകെ റോഡിന് സമീപത്തെ ട്രാൻസ്ഫോമർ പരിസരത്തുനിന്നു ലഭിച്ചു. 2 കാരിയറുകൾ പൊട്ടിയ നിലയിലാണ്. 6 ഫ്യൂസ് കാരിയറുകൾക്ക് പകരം പുതിയത് കെഎസ്ഇബി ജീവനക്കാർ ഇന്നലെ രാവിലെ എത്തിച്ചാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.

ADVERTISEMENT

ചില്ലറ വേണ്ട 
മെഡിസിൻ ഹൗസിലെ മേശവലിപ്പിൽ ചില്ലറത്തുട്ടുകളാണ് കിടന്നത്. ഇവയൊന്നും മോഷ്ടാക്കൾ എടുത്തില്ല. മേശവലിപ്പിന്റെ പൂട്ടു തകർത്തു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.