കോട്ടയം ∙ പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ സരസ്വതീനടയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂജവയ്പ്. കലാമണ്ഡപത്തിൽ പുലർച്ചെ സഹസ്രനാമ ജപത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. മഹാനവമി ദിനമായ ഇന്നു നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത–നൃത്തോത്സവം നടക്കും. വിജയദശമി ദിനമായ നാളെ വിഷ്‌ണുനടയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ സരസ്വതീനടയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂജവയ്പ്. കലാമണ്ഡപത്തിൽ പുലർച്ചെ സഹസ്രനാമ ജപത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. മഹാനവമി ദിനത്തിൽ നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത–നൃത്തോത്സവം നടക്കും. വിജയദശമി ദിനത്തിൽ വിഷ്‌ണുനടയിലും സരസ്വതീനടയിലും പ്രത്യേക പൂജകൾക്കു ശേഷമാവും വിദ്യാരംഭം. പൂജവയ്‌പിനു മുന്നോടിയായി ഗ്രന്ഥം എഴുന്നള്ളിപ്പ് നടന്നു. നവരാത്രി ഉത്സവ കാലയളവിൽ മാത്രമാണു താളിയോല ഗ്രന്ഥങ്ങൾ പുറത്തെടുക്കുന്നത്. പനച്ചിക്കാട് ദേവസ്വത്തിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. 

കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുമുള്ള ഘോഷയാത്രകൾ പരുത്തുംപാറ കവലയിൽ സംഗമിച്ചു. ഗ്രന്ഥം എഴുന്നള്ളത്തിനു ബാലഗോകുലങ്ങളും ഹൈന്ദവ സംഘടനകളും നേതൃത്വം നൽകി. കുമാരനാശാൻ മെമ്മോറിയൽ എസ്എൻഡിപി ശാഖ, എൻഎസ്എസ് കരയോഗം എന്നിവയുടെ സ്വീകരണത്തിനുശേഷം ക്ഷേത്രാങ്കണത്തിൽ എത്തി. സരസ്വതീനടയിൽ പ്രത്യേകം ഒരുക്കിയ ഗ്രന്ഥമണ്ഡപത്തിൽ പൂജവയ്‌പ് നടന്നു.ദേവസ്വം മാനേജർ കരുനാട്ടില്ലം കെ.എൻ.നാരായണൻ നമ്പൂതിരി, ഊരാണ്മ യോഗം സെക്രട്ടറി കൈമുക്കില്ലം കെ.എൻ. നാരായണൻ നമ്പൂതിരി, ദേവസ്വം അസി. മാനേജർ കെ.വി.ശ്രീകുമാർ എന്നിവർ എഴുന്നള്ളിപ്പിനു നേതൃത്വം നൽകി.  തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി കെ.വി. നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 

ADVERTISEMENT

വിദ്യാരംഭം 24ന് പുലർച്ചെ 4 മുതൽ 
പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ 24ന് പുലർച്ചെ 4നു  വിദ്യാരംഭം ആരംഭിക്കും. സരസ്വതീനടയ്‌ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപം ഒരുക്കി. ചടങ്ങ് കഴിഞ്ഞ് വിഷ്‌ണുനടയിൽ തൊഴുതുമടങ്ങാൻ കഴിയുംവിധമാണ് ബാരിക്കേഡുകൾ ഒരുക്കിയത്. അക്ഷരദേവതയെ സ്‌തുതിച്ച് 56 ഗുരുക്കന്മാരാണ് വിദ്യാരംഭച്ചടങ്ങിന് എത്തുന്നത്.

പനച്ചിക്കാട് ∙ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 24ന് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എംസി റോഡ് വഴി എത്തുന്ന വാഹനങ്ങൾ ചിങ്ങവനത്തു നിന്ന് തിരിഞ്ഞ് പരുത്തുംപാറ വഴി ഓട്ടക്കാഞ്ഞിരം കവലയിലെത്തി കച്ചേരിക്കവല വഴി ക്ഷേത്രത്തി‍ൽ എത്താം. വാകത്താനം – ഞാലിയാകുഴി വഴി എത്തുന്ന വാഹനങ്ങൾ പരുത്തുംപാറ കവല –ഓട്ടക്കാഞ്ഞിരം കവലയിലെത്തിയും ക്ഷേത്രത്തിലേക്ക് പോകാം. പുതുപ്പള്ളി – ഞാലിയാകുഴി റോഡിലൂടെ വരുന്ന വാഹനങ്ങൾ അമ്പാട്ട് കടവ് എത്തി ഇരവിനല്ലൂർ കലുങ്ക് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാറയ്ക്കൽകടവ് – ചോഴിയക്കാട് വഴിയും ക്ഷേത്രത്തിൽ എത്താം.

ADVERTISEMENT

ദർശനം കഴിഞ്ഞ് മടങ്ങാൻ 
ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വാനുകളിലും മറ്റും മടങ്ങുന്നവർ ക്ഷേത്ര മൈതാനത്തെ താൽക്കാലിക കെഎസ്ആർടിസി ബസ് സ്റ്റാൻഡ് റോഡിൽ നിന്നു വെള്ളൂത്തുരുത്തി – പാറക്കുളം വഴി ഞാലിയാകുഴി കവലയിലെത്താം. ചെറിയ വാഹനങ്ങൾക്കു പാർക്കിങ് മൈതാനത്തു നിന്നു അമ്പാട്ടു കടവ് വഴി ഇരവിനല്ലൂർ സ്കൂൾ ജംക്‌ഷനിൽ നിന്നു പുതുപ്പള്ളി റോഡിലെത്താം.

പാർക്കിങ് 
പനച്ചിക്കാട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിൽ വാഹന പാർക്കിങ്ങിനായി പ്രത്യേക മൈതാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ പരുത്തുംപാറ ഗവ. എൽപിഎസ് മൈതാനം, പനച്ചിക്കാട് എൻഎസ്‌എസ് യുപിഎസ് മൈതാനം എന്നിവിടങ്ങളിലും പാർക്കിങ്ങിന് സൗകര്യമുണ്ട്. എല്ലാ സ്‌ഥലത്തും സൗജന്യമായാണ് പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

ADVERTISEMENT

പരിശോധന 
പനച്ചിക്കാട് ∙ക്ഷേത്ര പരിസരത്ത് കർശന പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ്. കടകൾ, ഭക്ഷണശാലകൾ, തട്ടുകൾ എന്നിവിടങ്ങളിലാണ് പരിശോധന. വീഴ്ച കണ്ടെത്തിയാൽ നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കും.