കോട്ടയം മെഡിക്കൽ കോളജിൽ ബൂം ബാരിയർ ഒരുങ്ങി, 26 നിരീക്ഷണ ക്യാമറകളും; പാർക്കിങ് സൗകര്യം ഇങ്ങനെ...
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ബൂം ബാരിയർ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തനം. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിൽ ബൂം ബാരിയർ സംവിധാനമുള്ള ആദ്യ മെഡിക്കൽ കോളജ് ആയി കോട്ടയം മാറി. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ ഇനി മുതൽ

ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ബൂം ബാരിയർ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തനം. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിൽ ബൂം ബാരിയർ സംവിധാനമുള്ള ആദ്യ മെഡിക്കൽ കോളജ് ആയി കോട്ടയം മാറി. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ ഇനി മുതൽ ഇതുവഴി മാത്രമേ പുറത്തേക്കു കടത്തി വിടുകയുള്ളൂ. പാർക്കിങ് ഫീസും ഇവിടെ അടയ്ക്കണം. ആശുപത്രിക്കുള്ളിൽ അനാവശ്യമായി വാഹനങ്ങൾ കയറിയിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ആശുപത്രിയിൽ എത്തുന്ന ഓരോ വാഹനങ്ങളും നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളും സജ്ജമായി. 26 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങൾ എപ്പോൾ പ്രവേശിച്ചു, എവിടെ പാർക്ക് ചെയ്യുന്നു, എത്രസമയം ചെലവഴിക്കുന്നു എന്നു തുടങ്ങിയവയെല്ലാം ഇനി മുതൽ രേഖപ്പെടുത്തും. തോന്നുംപടി വാഹനം കൊണ്ടു പോകാനോ, അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാനോ കഴിയാത്ത നിലയിലാണ് പുതിയ ഗതാഗത സംവിധാനം.
സാമൂഹിക വിരുദ്ധരും കുറ്റവാളികളും ആശുപത്രി വളപ്പിൽ തമ്പടിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂം ബാരിയറും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. മുൻപ് ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു. മോഷണങ്ങളും പെരുകുന്നുവെന്നു പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പാർക്കിങ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനെല്ലാം പരിഹാരം കാണാനെന്ന ഉദ്ദേശത്തോടെയാണ് പുതിയ സംവിധാനം.
∙ ബൂം ബാരിയർ സംവിധാനം
ആശുപത്രിക്കു ഉള്ളിലേക്കു കയറാൻ 2 കവാടങ്ങളാണുള്ളത്. ഇവിടെ സെക്യൂരിറ്റി സ്റ്റാഫിന്റെയും കുടുംബശ്രീയുടെ ജീവനക്കാരുടെയും സേവനം ഉണ്ടാകും. പുറത്തേക്കു പോകാൻ 3 കവാടങ്ങൾ സജ്ജമാക്കി. ഇവിടെ 5 ജീവനക്കാരുടെ സേവനം ഉണ്ടാകും. മുൻകാലങ്ങളിൽ പ്രവേശന കവാടത്തോടു ചേർന്നാണ് പാർക്കിങ് ഫീസ് പിരിച്ചിരുന്നത്. ബൂം ബാരിയർ സംവിധാനം ആരംഭിക്കുന്നതോടെ പുറത്തേക്കുള്ള 3 കവാടങ്ങളിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കൗണ്ടറിലാകും പാർക്കിങ് ഫീസ് ഇടാക്കുക. കംപ്യൂട്ടർ ബില്ലിങ് ആണ്.
പാർക്കിങ് ഏരിയയിൽ 3 ജീവനക്കാരുടെ സേവനം ഉറപ്പാക്കും. അലക്ഷ്യമായ പാർക്കിങ് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ സംവിധാനത്തിലും നിലവിലുള്ള ഫീസ് തന്നെ തുടരും. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ അര മണിക്കൂറിനുള്ളിൽ പുറത്തിറങ്ങുകയാണെങ്കിൽ ഫീസ് ഈടാക്കുകയില്ല. മണിക്കൂറുകൾക്ക് അനുസരിച്ച് ഫീസ് ഇരട്ടിക്കുകയില്ല.
∙ പാർക്കിങ് സൗകര്യം ഇങ്ങനെ
4 ചക്ര വാഹനങ്ങൾ ഗൈനക്കോളജിക്കു സമീപമുള്ള പാർക്കിങ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. കാർഡിയോളജി ബ്ലോക്ക് മുൻവശത്തുള്ള പാർക്ക് ഏരിയയിൽ ഇരു ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യണം. രോഗിയെ ഇറക്കിയ ഉടൻ വാഹനം പാർക്കിങ് ഏരിയയിലേക്ക് മാറ്റണം. അലക്ഷ്യമായ പാർക്കിങ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ളവയ്ക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. വാഹനം പാർക്ക് ചെയ്തിട്ടു വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർ മണിക്കൂറുകൾക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്.