കുറവിലങ്ങാട് ∙ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ കെഎസ്ഇബി 400 കെവി ജിഐഎസ് സബ് സ്റ്റേഷൻ ഒരു വശത്ത്. 10 വർഷം മുൻപ് നിർമാണം ആരംഭിച്ച കോഴായിലെ കേരള സയൻസ് സിറ്റി എങ്ങുമെത്താത്ത അവസ്ഥയിൽ മറ്റൊരു വശത്ത്. 400 കെവി സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ സയൻസ്

കുറവിലങ്ങാട് ∙ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ കെഎസ്ഇബി 400 കെവി ജിഐഎസ് സബ് സ്റ്റേഷൻ ഒരു വശത്ത്. 10 വർഷം മുൻപ് നിർമാണം ആരംഭിച്ച കോഴായിലെ കേരള സയൻസ് സിറ്റി എങ്ങുമെത്താത്ത അവസ്ഥയിൽ മറ്റൊരു വശത്ത്. 400 കെവി സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ കെഎസ്ഇബി 400 കെവി ജിഐഎസ് സബ് സ്റ്റേഷൻ ഒരു വശത്ത്. 10 വർഷം മുൻപ് നിർമാണം ആരംഭിച്ച കോഴായിലെ കേരള സയൻസ് സിറ്റി എങ്ങുമെത്താത്ത അവസ്ഥയിൽ മറ്റൊരു വശത്ത്. 400 കെവി സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ കെഎസ്ഇബി 400 കെവി ജിഐഎസ് സബ് സ്റ്റേഷൻ ഒരു വശത്ത്. 10 വർഷം മുൻപ് നിർമാണം ആരംഭിച്ച കോഴായിലെ കേരള സയൻസ് സിറ്റി എങ്ങുമെത്താത്ത അവസ്ഥയിൽ മറ്റൊരു വശത്ത്. 400 കെവി സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ സയൻസ് സിറ്റിയിലെ പ്രത്യേക സബ് സ്റ്റേഷന്റെ അവസ്ഥ എന്താണ്? കാട് കയറി ആർക്കും വേണ്ടാത്ത അവസ്ഥയിൽ! 

ലക്ഷക്കണക്കിനു രൂപ മുടക്കി വാങ്ങിയ ജനറേറ്റർ തുരുമ്പ് പിടിച്ചു നാശത്തിന്റെ വക്കിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങൾ നിർമിച്ച കേരള സയൻസ് സിറ്റിയിൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി സബ് സ്റ്റേഷനിൽ നിന്ന് എബിസി കേബിൾ സ്ഥാപിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു. പക്ഷേ സയൻസ് സിറ്റിയിലെ വൈദ്യുതീകരണ ജോലികളും സബ് സ്റ്റേഷൻ നിർമാണവും പാതിവഴിയിൽ മുടങ്ങി.

ADVERTISEMENT

സയൻസ് സിറ്റിയിലെ കെട്ടിട നിർമാണത്തിന്റെ കരാർ കമ്പനികളിൽ ഒരെണ്ണമായ എച്ച്എൻഎൽ സബ് സ്റ്റേഷൻ കെട്ടിടം നിർമിച്ചു. വൈദ്യുതീകരണം ഉൾപ്പെടെ ജോലികളുടെ കരാർ ഏറ്റെടുത്തത് കെൽ ആണ്. രണ്ടര വർഷം മുൻപ് കരാർ നൽകുമ്പോൾ 3 മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ ലക്ഷക്കണക്കിനു രൂപ മുടക്കി വാങ്ങിയ ജനറേറ്റർ മഴയും വെയിലും ഏൽക്കാതെ സൂക്ഷിക്കാൻ പോലും നടപടിയില്ല.

ജനറേറ്റർ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. സബ് സ്റ്റേഷൻ പ്രവർത്തിക്കുന്നില്ലെങ്കിലും ഇവിടെ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി എത്തുകയാണ്. ഇതു പല യന്ത്രങ്ങളും തകരാറിലാക്കുന്നു. ഏതാനും ദിവസം മുൻപ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ സയൻസ് സിറ്റി സന്ദർശിച്ചപ്പോൾ ‍നിർമാണ ജോലികൾ വേഗത്തിലാക്കാൻ ശുപാർശ നൽകുമെന്നു അറിയിച്ചിരുന്നു. പക്ഷേ ഇപ്പോഴും തുടർനടപടി ആയിട്ടില്ല.

ADVERTISEMENT

ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി നിർമാണം ആരംഭിച്ചത് 2014 ഫെബ്രുവരി 2നാണ്. 10 വർഷം പൂർത്തിയാകാൻ 3 മാസം പോലുമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലി പോലും പൂർത്തിയായിട്ടില്ല. ആദ്യഘട്ടം ഉടൻ തുറക്കും എന്ന് അധികൃതർ പറഞ്ഞു തുടങ്ങിയതിന്റെ വാർഷികം തന്നെ പല തവണ കഴിഞ്ഞു. നിർമാണ സ്ഥലത്ത് 6 മാസമായി ഒരു തൊഴിലാളി പോലുമില്ല.

ജിഐഎസ് സബ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
കുറവിലങ്ങാട് ∙ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ (ജിഐഎസ്) 400 കെവി സബ്‌ സ്റ്റേഷൻ ഇന്ന് ഉച്ചയ്ക്കു 12നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.  മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയാകും. കെഎസ്ഇബി ഡയറക്ടർ   (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിക്കും.  എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, മോൻസ് ജോസഫ് എംഎൽഎ, കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പകലോമറ്റം ഞരളംകുളം ഭാഗത്തെ സമർപ്പണ ചടങ്ങിനു ശേഷം പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണു സമ്മേളനം.

ADVERTISEMENT

ഇന്ന് ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നതിനാൽ ‍ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. സമ്മേളനം അവസാനിക്കുന്നതു വരെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. സ്റ്റാൻഡിൽ നിന്നു മുട്ടുങ്കൽ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത നിരോധനമുണ്ട്. ബസുകൾ സ്റ്റാൻഡിനു പുറത്തു നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾക്കു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ മൈതാനത്തു പാർക്കിങ് സൗകര്യം ഒരുക്കിയതായി കുറവിലങ്ങാട് എസ്എച്ച്ഒ ടി.ശ്രീജിത്ത് അറിയിച്ചു.

അനുവദിച്ചത് 191 കോടി, ചെലവഴിച്ചത് 152 കോടി മാതൃകയാക്കാം ഈ പദ്ധതി
കുറവിലങ്ങാട് ∙ അനുവദിച്ച തുകയിൽ കൂടുതൽ ‍പണം മുടക്കി വികസന പദ്ധതികൾ നടപ്പാക്കുന്ന പതിവ് കാഴ്ചകളിൽ നിന്നു വ്യത്യസ്തമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ 400 കിലോവോൾട്ട് (കെവി) സബ്‌ സ്റ്റേഷൻ. പ്രസരണ, വിതരണ മേഖലകളിൽ നേട്ടം ഉറപ്പാക്കിയ സബ് സ്റ്റേഷൻ നിർമാണത്തിനായി 285 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. തുടർന്ന് 191 കോടി രൂപയുടെ സാങ്കേതികാനുമതിയായി. 2020 ഒക്ടോബറിൽ നിർമാണം ആരംഭിച്ച സബ് സ്റ്റേഷനും അനുബന്ധ വിതരണ ശൃംഖലയും 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയപ്പോൾ ഭൂമി വില ഉൾപ്പെടെ ആകെ ചെലവാക്കിയത് 152 കോടി രൂപ മാത്രം.

39 കോടി ലാഭം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മിച്ചം വച്ചു പൂർത്തിയാക്കിയ പദ്ധതി എന്ന ബഹുമതി ഇനി കുറവിലങ്ങാട് സബ് സ്റ്റേഷനു സ്വന്തം. തോഷിബ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്ന കമ്പനിക്കു സബ് സ്റ്റേഷൻ നിർമാണത്തിനായി 131.25 കോടി രൂപയുടെ കരാറാണ് നൽകിയത്. വിതരണ ലൈനുകൾ, ഫീഡറുകൾ എന്നിവയുടെ കരാർ ഏറ്റെടുത്തത് ലാർസൻ ആൻഡ് ടൂബ്രോ ആണ്. രണ്ടു കരാറുകാരും മികച്ച രീതിയിൽ നിർമാണം പൂർത്തിയാക്കിയപ്പോൾ പിറന്നത് പുതുവെളിച്ചവുമായി പുത്തൻ മാതൃക. കെഎസ്ഇബി പ്രസരണ വിഭാഗം നടപ്പിലാക്കുന്ന പദ്ധതിയാണ് പകലോമറ്റം ഞരളംകുളം ഭാഗത്തു പൂർത്തിയായത്. കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ആദ്യ 400 കെവി സബ്‌ സ്റ്റേഷൻ കുറവിലങ്ങാട്ട് യാഥാർഥ്യമാക്കിയത്.

കുറവിലങ്ങാട് ഞരളംകുളം ഭാഗത്തെ 23 സ്ഥല ഉടമകളിൽ നിന്ന് ഏറ്റെടുത്തത് 13.51 ഏക്കർ ഭൂമി. എല്ലാ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ സാധിച്ചെന്നു മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ഇന്ദിര എന്നിവർ പറഞ്ഞു. ആദ്യഘട്ടത്തിൽ ചെറിയ പരാതികൾ ഉണ്ടായെങ്കിലും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹരിച്ചു.പരിപാലനച്ചെലവും തടസ്സ സാധ്യതകളും കുറഞ്ഞ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ (ജിഐഎസ്) സാങ്കേതിക വിദ്യയിലൂടെയാണു സബ്‌ സ്‌റ്റേഷന്റെ നിർമാണം. പരമ്പരാഗത സബ്‌ സ്‌റ്റേഷന് ആവശ്യമായതിന്റെ 40 % സ്ഥലമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ. കുറഞ്ഞ സ്ഥലത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT