വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രി മന്ദിരം തുറന്നു
വെളിയന്നൂർ ∙ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ മന്ദിരം നാടിനു സമർപ്പിച്ചു. കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്. ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 68 ലക്ഷം രൂപയും വെളിയന്നൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ

വെളിയന്നൂർ ∙ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ മന്ദിരം നാടിനു സമർപ്പിച്ചു. കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്. ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 68 ലക്ഷം രൂപയും വെളിയന്നൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ 33.5 ലക്ഷം രൂപയും ചേർത്ത് 1.1 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം.
ബിനോയ് വിശ്വം എംപി മന്ദിരം ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.എം.മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരസമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, പഞ്ചായത്തംഗങ്ങളായ തങ്കമണി ശശി,
ജിമ്മി ജയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ.ഷാജികുമാർ, സി.കെ.രാജേഷ്, എസ്.ശിവദാസൻ പിള്ള, ജോർജ് കൊറ്റംകൊമ്പിൽ, സിഡിഎസ് അധ്യക്ഷ അശ്വതി ദിപിൻ, പഞ്ചായത്ത് സെക്രട്ടറി ടി.ജിജി, ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ജെറോം വി.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. വെളിയന്നൂർ കവലയുടെ സമീപം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് നിർമിച്ച ആശുപത്രിയിൽ 30 രോഗികൾക്കു കിടത്തിച്ചികിത്സാ സൗകര്യമുണ്ട്.
വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ നിലവിലെ മന്ദിരം സംരക്ഷിച്ചാണു പുതിയ മന്ദിരം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള വാർഡുകളും മുറികളുമാണ്. പഴയ കെട്ടിടത്തിന്റെ തറ വൃത്തിയാക്കി, സീലിങ് പുതുക്കി, അടുക്കളയും രോഗികൾക്ക് ഇരിപ്പിട സൗകര്യവും സജ്ജീകരിച്ചു. വെളിയന്നൂർ പഞ്ചായത്ത്, കൂത്താട്ടുകുളം നഗരസഭ, ഉഴവൂർ പഞ്ചായത്ത് തുടങ്ങി ഒട്ടേറെ മേഖലകൾക്കു പ്രയോജനം ലഭിക്കും. ആശുപത്രിയിലേക്ക് വേണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്.