വൃശ്ചികം പിറന്നു; ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം
ഏറ്റുമാനൂർ ∙ മണ്ഡലകാലമായതോടെ ശബരിമലയുടെ ഇടത്താവളമായ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന പ്രവാഹം. ഇന്നലെ പുലർച്ചെ മുതൽ മാല ഇടുന്നതിനും ക്ഷേത്ര ദർശനത്തിനുമായി ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു. ദർശനത്തിനായി ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള അയ്യപ്പഭക്തരും എത്തിയിരുന്നു. രാവിലെ 7നു ക്ഷേത്ര മൈതാനത്ത് തയാറാക്കിയ

ഏറ്റുമാനൂർ ∙ മണ്ഡലകാലമായതോടെ ശബരിമലയുടെ ഇടത്താവളമായ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന പ്രവാഹം. ഇന്നലെ പുലർച്ചെ മുതൽ മാല ഇടുന്നതിനും ക്ഷേത്ര ദർശനത്തിനുമായി ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു. ദർശനത്തിനായി ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള അയ്യപ്പഭക്തരും എത്തിയിരുന്നു. രാവിലെ 7നു ക്ഷേത്ര മൈതാനത്ത് തയാറാക്കിയ ചിറപ്പ് മണ്ഡപത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ് തിരി തെളിച്ചു. തുടർന്നു പ്രത്യേക പൂജകളോടെ മണ്ഡലം ചിറപ്പ് ഉത്സവത്തിനു തുടക്കമായി. അയ്യപ്പ മണ്ഡപത്തിൽ എല്ലാ ദിവസവും പൂജയും ദീപാരാധനയും ഉണ്ടായിരിക്കും.
ആയുർവേദ – അലോപ്പതി ക്ലിനിക്കുകൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. റവന്യു, ദേവസ്വം, സേവാഭാരതി, ക്ഷേത്ര ഉപദേശക സമിതി തുടങ്ങിയവയുടെ ഹെൽപ് ഡെസ്ക്കുകൾക്കും തുടക്കമായി. അഗ്നിരക്ഷാസേന, ആംബുലൻസ് എന്നിവയുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
വ്യാപാര മേഖല ഉണർന്നു
മണ്ഡലകാലമായതോടെ ഏറ്റുമാനൂരിലെ വ്യാപാര മേഖലയും ഉണർന്നു. നഗരത്തിലെ പല ഹോട്ടലുകളിലും വെജിറ്റേറിയൻ ബോർഡുകൾ തൂങ്ങിക്കഴിഞ്ഞു. മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പൂജാസാധനങ്ങളും ഫോട്ടോകളും വിൽക്കുന്ന കടകളും ചിന്തിക്കടകളും തുറന്നു. ഭക്ഷണവും വിരി വയ്ക്കാനുള്ള സംവിധാനങ്ങളും ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുള്ളതിനാൽ അയ്യപ്പഭക്തരിൽ നല്ലൊരു പങ്ക് ഒരു ദിവസം ക്ഷേത്രാങ്കണത്തിൽ ചെലവഴിക്കുന്നത് പതിവാണ്.
സൗകര്യങ്ങൾ ഇങ്ങനെ
1000 പേർക്ക് വിരി വയ്ക്കുന്നതിനുള്ള സംവിധാനം, ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ അയ്യപ്പഭക്തന്മാർക്കും അന്നദാനം, അത്താഴക്കഞ്ഞി, 24 മണിക്കൂറും ശുദ്ധജലം വിതരണം, വിശാലമായ ക്ഷേത്രമൈതാനത്ത് പാർക്കിങ് സംവിധാനം, ദർശനത്തിനു വെർച്വൽ ക്യൂ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര കല്യാണ മണ്ഡപത്തിനു സമീപത്തെ പ്രത്യേക പന്തൽ, കൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വിരിപ്പന്തൽ. തീർഥാടകർക്കായി 34 ശുചിമുറികൾ, 13 യൂറിൻ ഷെഡുകൾ, 19 ബാത്ത് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു
ക്ഷേത്ര മൈതാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിന്റെയും വെർച്വൽ ക്യൂ സംവിധാനത്തിന്റെയും ഉദ്ഘാടനം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാർ നിർവഹിച്ചു. എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, എഎസ്ഐമാരായ സുരേഷ്, അജയ്, പിആർഒ ബിജു, എസ്‌സിപിഒമാരായ ലെനീഷ്, സെയിഫുദീൻ, സിപിഒ ജോസഫ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രപരിസരം പൂർണമായും ക്യാമറ നിരീക്ഷണത്തിലാക്കി.