ഇന്ന് ശൗചാലയ ദിനം; ‘ആശ്വാസം’ ഇനിയും അകലെ
കുറവിലങ്ങാട്∙പഞ്ചായത്തുകളിലെ റോഡുകളുടെ വശങ്ങളിൽ ഒരു ബോർഡ് കാണാം. വെളിയിട വിസർജ്യ മുക്ത പഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടു വർഷങ്ങളായി. എന്നിട്ടും മേഖലയിലെ പല പഞ്ചായത്തുകളിലും പൊതുശുചിമുറികളുടെ അഭാവം രൂക്ഷം. ഇന്ന് ശൗചാലയ ദിനം. മേഖലയിലെ പൊതു ശുചിമുറികളുടെ അവസ്ഥ എന്താണ്? കുറവിലങ്ങാട് ദിവസേന

കുറവിലങ്ങാട്∙പഞ്ചായത്തുകളിലെ റോഡുകളുടെ വശങ്ങളിൽ ഒരു ബോർഡ് കാണാം. വെളിയിട വിസർജ്യ മുക്ത പഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടു വർഷങ്ങളായി. എന്നിട്ടും മേഖലയിലെ പല പഞ്ചായത്തുകളിലും പൊതുശുചിമുറികളുടെ അഭാവം രൂക്ഷം. ഇന്ന് ശൗചാലയ ദിനം. മേഖലയിലെ പൊതു ശുചിമുറികളുടെ അവസ്ഥ എന്താണ്?
കുറവിലങ്ങാട്
ദിവസേന സ്ത്രീകളടക്കം നൂറുകണക്കിന് യാത്രക്കാർ എത്തുന്ന കുറവിലങ്ങാട് ടൗണിൽ വിവിധ സ്ഥലങ്ങളിലായി 5 പൊതു ശുചിമുറികളുണ്ട്. എന്നാൽ കൃത്യമായി തുറന്ന് പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രം. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തു മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം ശുചിമുറിയുണ്ട്. പക്ഷേ ഇതു സ്ത്രീകൾക്കു പ്രയോജനപ്പെടുന്നില്ല.സെൻട്രൽ ജംക്‌ഷനിൽ വൈക്കം റോഡിലെ കംഫർട്ട് സ്റ്റേഷനുകൾ മാസങ്ങളായി അടഞ്ഞു കിടക്കുന്നു. പള്ളിക്കവലയിൽ മിനി ബസ് ടെർമിനലിനു സമീപത്തും പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിലും ശുചിമുറിയുണ്ട്. കുറവിലങ്ങാട് പഞ്ചായത്ത് കോഴായിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി മുടങ്ങിയതോടെ കൂടുതൽ ശുചിമുറികളുടെ സാധ്യത മങ്ങി.
ഉഴവൂർ
ഉഴവൂർ പഞ്ചായത്തിൽ ഉഴവൂർ ടൗണിലും മോനിപ്പള്ളിയിലും പഞ്ചായത്തിന്റെ പൊതു ശുചിമുറികളുണ്ട്. ഉഴവൂർ ടൗണിൽ മാർക്കറ്റിനുള്ളിലാണ് പ്രവർത്തനം. ഇവിടെ സ്ത്രീകൾക്ക് എത്തുക എളുപ്പമല്ല. . മോനിപ്പള്ളിയിലെ ശുചിമുറി അടഞ്ഞ അവസ്ഥയിൽ. പലപ്പോഴും കാട് കയറും. നാട്ടുകാർ വെട്ടിമാറ്റും. അധികൃതർ തിരിഞ്ഞു നോക്കാറില്ല. ടൗണിൽ നിന്ന് ദൂരെയാണ് ശുചിമുറി.യാത്രക്കാർക്ക് മറ്റു വഴികൾ മാത്രമാണ് ആശ്രയം. മോനിപ്പള്ളി ടൗണിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി പൊതു ശുചിമുറി പ്രവർത്തിക്കുന്നത് ആശ്വാസമാണ്.
മരങ്ങാട്ടുപിള്ളി
പൊതുശുചിമുറികൾ ഉണ്ട്. പക്ഷേ നാടിനു പ്രയോജനപ്പെടുന്ന ഒരെണ്ണം പോലും ഇല്ല. ടാക്സി സ്റ്റാൻഡിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത വനിതാ സൗഹൃദ ശുചിമുറി ഉദ്ഘാടന ദിനത്തിനു ശേഷം തുറന്നിട്ടില്ല. ഈ ഭാഗത്തെ പഴയ ശുചിമുറി കാട് കയറിയ അവസ്ഥയിൽ. വൈക്കം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ശുചിമുറി ഉണ്ട്. പക്ഷേ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. സ്ത്രീകൾ ഉൾപ്പെടെ ജോലിക്കാർക്കും യാത്രക്കാർക്കും സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ആശ്രയം.
കടപ്ലാമറ്റം
പഞ്ചായത്തിൽ ആകെയുള്ളത് 2 പൊതു ശുചിമുറികൾ. പഞ്ചായത്ത് കെട്ടിടത്തിന്റെ ഭാഗമായുള്ളത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറക്കും. പൊതുജനങ്ങൾക്കു പ്രയോജനം ഇല്ല. വയലാ ടൗണിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള ശുചിമുറി പ്രവർത്തന സജ്ജമായിട്ടില്ല.
വെളിയന്നൂർ
ടേക്ക് എ ബ്രേക്ക് പദ്ധതി വിജയകരമായി നടപ്പാക്കിയതോടെ വെളിയന്നൂർ, അരീക്കര, താമരക്കാട് എന്നിവിടങ്ങളിൽ ശുചിമുറി സൗകര്യം.