പാമ്പാടി ∙ സ്റ്റേഷനിലെ പാറാവ് മുതൽ ട്രാഫിക് ഡ്യൂട്ടി വരെ ചെയ്യുന്ന ഒരു തെരുവ് നായ !. പേര് കൊറോണി. കൊറോണക്കാലത്ത് പാമ്പാടി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയ വളർത്തു നായയാണ് കൊറോണി. കൊറോണക്കാലത്ത് എത്തിയതിനാൽ പൊലീസുകാർ നായക്ക് പേരുമിട്ടു– കൊറോണി.ഒരു സസ്പെൻഷനിൽ നിന്നും പൊലീസുകാരെ ഒന്നടങ്കം കൊറോണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ സ്റ്റേഷനിലെ പാറാവ് മുതൽ ട്രാഫിക് ഡ്യൂട്ടി വരെ ചെയ്യുന്ന ഒരു തെരുവ് നായ !. പേര് കൊറോണി. കൊറോണക്കാലത്ത് പാമ്പാടി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയ വളർത്തു നായയാണ് കൊറോണി. കൊറോണക്കാലത്ത് എത്തിയതിനാൽ പൊലീസുകാർ നായക്ക് പേരുമിട്ടു– കൊറോണി. ഒരു സസ്പെൻഷനിൽ നിന്നും പൊലീസുകാരെ ഒന്നടങ്കം കൊറോണി രക്ഷപെടുത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ ചങ്കായി  മാറി. 2021ലാണ് സംഭവം.

മദ്യപിച്ച ടൗണിൽ ബഹളം വെച്ച് 4 പേരെ പാമ്പാടി പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടിയ ഒരു പ്രതിയെ കൊറോണി പിന്നാലെയെത്തി പിടികൂടി. രക്ഷപെട്ട പ്രതിയുടെ പാന്റിൽ കടിച്ച് വലിച്ച് നിർത്തി. പിന്നാലെയെത്തിയ പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കിട്ടിയില്ലായിരുന്നുവെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചേനെയെന്നും പൊലീസുകാർ പറയുന്നു. 

ADVERTISEMENT

അതുപോലെ തന്നെ പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന കെകെ റോഡിലെ സീബ്രാ ലൈനിൽ പ്രായമുള്ളവരും കുട്ടികളും റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടിയാൽ കൊറോണി എത്തി ഇവരെ റോഡിനപ്പുറം കടത്തി വിടുന്നതും പതിവാണ്. കൈലിയുടുത്ത് സ്റ്റേഷനിലെത്തുന്നവരെ സംശയത്തോടെയാണ് കൊറോണി നോക്കുന്നത്. ബഹളം വയ്ക്കുന്നവരെ വിരട്ടിയോടിക്കും.     കൊറോണക്കാലത്ത് വിശന്നു വലഞ്ഞ് സ്റ്റേഷനിലെത്തിയതാണ് കൊറോണി. സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഓഫിസർ സുനിലും, എസ്എച്ച്ഒ സുവർണ കുമാറും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊറോണിക്ക് ഭക്ഷണം നൽകുന്നത്.