95–ാം വയസ്സിലും പിഴയ്ക്കാതെ സർവേ; ആവേശമായി ചാക്കോ മാഷ്
പാമ്പാടി ∙ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ മാത്രമല്ല, സർവേയിലുമാണെന്ന് ചാക്കോ മാഷ്. 95–ാം വയസ്സിലും സർവേ ജോലി ആവേശമായ റിട്ട. അധ്യാപകൻ വാഴൂർ ടി.പി.പുരം തൊണ്ടിയിൽ ടി.ടി. ചാക്കോ, ചെരുപ്പിടാതെ അളന്നു തീർത്ത ഭൂമിക്ക് കണക്കില്ല. ഇപ്പോഴും സർവേ ജോലിക്ക് പോകും. പ്രത്യേകിച്ച് അതിരു തർക്കം അടക്കം പരിഹരിക്കാൻ.

പാമ്പാടി ∙ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ മാത്രമല്ല, സർവേയിലുമാണെന്ന് ചാക്കോ മാഷ്. 95–ാം വയസ്സിലും സർവേ ജോലി ആവേശമായ റിട്ട. അധ്യാപകൻ വാഴൂർ ടി.പി.പുരം തൊണ്ടിയിൽ ടി.ടി. ചാക്കോ, ചെരുപ്പിടാതെ അളന്നു തീർത്ത ഭൂമിക്ക് കണക്കില്ല. ഇപ്പോഴും സർവേ ജോലിക്ക് പോകും. പ്രത്യേകിച്ച് അതിരു തർക്കം അടക്കം പരിഹരിക്കാൻ. ഒരേ സമയം അധ്യാപകനായും അതെ സമയം തന്നെ സർവേ ജോലിയും മാഷ് ചെയ്തിട്ടുണ്ട്. സർവേ പഠനം പൂർത്തിയാക്കി 1949ൽ താമരശ്ശേരിയിൽ സർവേ ജോലി തുടങ്ങി.
1953ൽ അധ്യാപന ജോലിയിൽ പ്രവേശിച്ചു. എം.ഡി.സെമിനാരി ഹൈസ്കൂൾ കോട്ടയം, വാഴൂർ സെന്റ് പോൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ കണക്ക് അധ്യാപകനായി ജോലി ചെയ്തു. അധ്യാപക ജോലി ചെയ്യുന്നതിനിടെ ശനി, ഞായർ ദിവസങ്ങളിൽ സർവേ ജോലികൾക്കും പോയിത്തുടങ്ങി.1984ൽ മാർച്ച് 30ന് വാഴൂർ സെന്റ് പോൾ സ്കൂളിൽ നിന്നും വിരമിച്ചു. തുടർന്ന് പൊതു പ്രവർത്തനം. കോൺഗ്രസ് ജില്ലാ കമ്മിറ്റി വരെയെത്തി. 1984 മുതൽ വീണ്ടും സർവേ ജോലികൾക്കായി പോയി തുടങ്ങി.
കേരളത്തിൽ എല്ലാ ജില്ലകളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും സർവേക്കായി എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി, കെ.കരുണാകരൻ, എ.കെ.ആന്റണി, സ്വാമി പ്രഞ്ജാനാനന്ദ തീർഥപാദം, എന്നിവരൊക്കെ അടുത്തു സുഹൃത്തുക്കളായിരുന്നു. 1929 നവംബർ 25നാണ് ജനനം. ഒരാഴ്ച കൂടി കഴിഞ്ഞാൽ 95 വയസ്സ് പൂർത്തിയാകും. പുലർച്ചെ 4.30ന് എഴുന്നേൽക്കും ശേഷം പ്രാർഥന, പത്രം വായന, പ്രഭാതഭക്ഷണം 9ന്, ഉച്ചഭക്ഷണം ഒന്നിന്, സന്ധ്യപ്രാർഥനക്ക് ശേഷം അത്താഴം എന്നിങ്ങനെയാണ് ദിനചര്യ. ഭാര്യ പരേതയായ അന്നമ്മ. മക്കൾ: സണ്ണി, ഡെയ്സി.