ചാംപ്യൻസ് ബോട്ട് ലീഗ്: കുമരകം ടീമുകൾ മുന്നിൽ
കുമരകം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ 10–ാം മത്സരം നടന്ന കല്ലട ആറ്റിൽ കുമരകത്തെ മൂന്ന് ടീമുകൾ ഏറ്റുമുട്ടിയത് രണ്ട് തവണ. ഹീറ്റ്സ് മത്സരത്തിൽ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളവും തമ്മിൽ മത്സരിച്ചു. ഈ മത്സരത്തിൽ

കുമരകം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ 10–ാം മത്സരം നടന്ന കല്ലട ആറ്റിൽ കുമരകത്തെ മൂന്ന് ടീമുകൾ ഏറ്റുമുട്ടിയത് രണ്ട് തവണ. ഹീറ്റ്സ് മത്സരത്തിൽ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളവും തമ്മിൽ മത്സരിച്ചു. ഈ മത്സരത്തിൽ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി ഒന്നാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് രണ്ടാം സ്ഥാനത്തും കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം മൂന്നാം സ്ഥാനത്തും എത്തി. ഹീറ്റ്സ് മത്സരത്തിൽ 9 ചുണ്ടൻ വള്ളങ്ങളുടെ സമയം അടിസ്ഥാനമാക്കി ഫൈനൽ, ലൂസേഴ്സ് ഫൈനലിൽ മത്സരങ്ങൾ സംഘാടകർ ക്രമീകരിച്ചു.
ഏറ്റവും കൂടുതൽ സമയം എടുത്തു ഫിനിഷ് ചെയ്ത മൂന്ന് ചുണ്ടൻ വള്ളങ്ങൾ എടുത്തപ്പോൾ വീണ്ടും വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങൾ ലൂസേഴ്സ് ഫൈനൽ മത്സരത്തിനു എത്തി. ലൂസേഴ്സ് ഫൈനൽ മത്സരത്തിലും ഹീറ്റ്സ് മത്സരത്തിന്റെ ഫലം തന്നെയായിരുന്നു. ഒന്നാമത് ആയാപറമ്പ് പാണ്ടി, രണ്ടാമത് പായിപ്പാട്, മൂന്നാമത് ചമ്പക്കുളം. ഒന്നാം ഹീറ്റ്സ് മത്സരിച്ച കുമരകം കൈപ്പുഴമുട്ട് എൻസിഡിസിയുടെ നിരണം ചുണ്ടനും ഫൈനൽ മത്സരത്തിൽ എത്താൻ കഴിഞ്ഞില്ല. ഫൈനൽ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം വിജയിച്ചു. രണ്ടാം സ്ഥാനം യുബിസി കൈനകരിയുടെ നടുഭാഗവും മൂന്നാം സ്ഥാനം പൊലീസ് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽതെക്കേത് ചുണ്ടനും നേടി.