കുമാരനല്ലൂർ ∙ ദേവീക്ഷേത്രത്തിൽ നാളത്തെ തൃക്കാർത്തിക ദർശനത്തിനും പള്ളിവേട്ടയ്ക്കും ഒരുക്കമായി. നാളെ പുലർച്ചെ തൃക്കാർത്തിക ദർശനത്തിനു നടതുറന്നു കഴിഞ്ഞ് 4നു ചുറ്റുവിളക്ക് തെളിയിക്കും. 6നു കുമാരനല്ലൂർ സജേഷ് സോമന്റെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.30നു തൃക്കാർത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരനല്ലൂർ ∙ ദേവീക്ഷേത്രത്തിൽ നാളത്തെ തൃക്കാർത്തിക ദർശനത്തിനും പള്ളിവേട്ടയ്ക്കും ഒരുക്കമായി. നാളെ പുലർച്ചെ തൃക്കാർത്തിക ദർശനത്തിനു നടതുറന്നു കഴിഞ്ഞ് 4നു ചുറ്റുവിളക്ക് തെളിയിക്കും. 6നു കുമാരനല്ലൂർ സജേഷ് സോമന്റെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.30നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ പ്രമാണത്തിൽ അൻപതിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം.

പുലർച്ചെ കാർത്തിക ദർശനത്തിനു ബിലഹരി എസ്.മാരാർ നടയിൽ സോപാനസംഗീതം ആലപിക്കും. നടപ്പന്തലിൽ വൈകിട്ട് 5.30നു ദേശവിളക്ക് എഴുന്നള്ളിപ്പു സ്പെഷൽ വേലകളി ആരംഭിക്കും. മരുത്തോർവട്ടം ബാബു, തിരുവൻവണ്ടൂർ അഭിജിത്, വടവാതൂർ അജയ്കൃഷ്ണൻ എന്നിവർ നാഗസ്വരമേളമൊരുക്കും. നാഞ്ചിൽ എൻ.കെ. രാമദാസും തുറവൂർ രാജ്കുമാറുമാണ് സ്പെഷൽ തകിൽ. 7.30നു വേല – വിളക്കിന് അമ്പലപ്പുഴ സംഘത്തിന്റെ സ്പെഷൽ വേലകളി. രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്കു സമാപിക്കും.

ADVERTISEMENT

11.30നു പള്ളിവേട്ട എഴുന്നള്ളിപ്പ്. കറിക്കരിയൽ ചടങ്ങിന് ഇന്നു രാവിലെ 9നു ഊട്ടുപുരയിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും എംജി സർവകലാശാല വൈസ് ചാൻസലർ ‍ഡോ. സി.ടി.അരവിന്ദകുമാറും ചേർന്ന് ദീപം തെളിക്കും.