കുമാരനല്ലൂർ ∙ ഭക്തികൊണ്ട് കുമാരനല്ലൂർ ഇന്നു മധുരാപുരിയോളം തലപ്പൊക്കം വയ്ക്കും. പ്രൗഢിയുടെ ഗോപുരങ്ങളേറി ചരിത്രജാലകം തുറന്നാൽ കാണുന്നതു പാണ്ഡ്യരാജ്യത്തെ മധുരമീനാക്ഷി കോവിൽവരെ നീളുന്ന വിശ്വാസത്തിന്റെ ദീപനാളം. കുമാരനല്ലൂരിലെ നടപ്പന്തലും നെൽപുര മാളികയും ആൽമരങ്ങളും ക്ഷേത്രക്കുളവും ദൃശ്യസമൃദ്ധി പകരുന്ന

കുമാരനല്ലൂർ ∙ ഭക്തികൊണ്ട് കുമാരനല്ലൂർ ഇന്നു മധുരാപുരിയോളം തലപ്പൊക്കം വയ്ക്കും. പ്രൗഢിയുടെ ഗോപുരങ്ങളേറി ചരിത്രജാലകം തുറന്നാൽ കാണുന്നതു പാണ്ഡ്യരാജ്യത്തെ മധുരമീനാക്ഷി കോവിൽവരെ നീളുന്ന വിശ്വാസത്തിന്റെ ദീപനാളം. കുമാരനല്ലൂരിലെ നടപ്പന്തലും നെൽപുര മാളികയും ആൽമരങ്ങളും ക്ഷേത്രക്കുളവും ദൃശ്യസമൃദ്ധി പകരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരനല്ലൂർ ∙ ഭക്തികൊണ്ട് കുമാരനല്ലൂർ ഇന്നു മധുരാപുരിയോളം തലപ്പൊക്കം വയ്ക്കും. പ്രൗഢിയുടെ ഗോപുരങ്ങളേറി ചരിത്രജാലകം തുറന്നാൽ കാണുന്നതു പാണ്ഡ്യരാജ്യത്തെ മധുരമീനാക്ഷി കോവിൽവരെ നീളുന്ന വിശ്വാസത്തിന്റെ ദീപനാളം. കുമാരനല്ലൂരിലെ നടപ്പന്തലും നെൽപുര മാളികയും ആൽമരങ്ങളും ക്ഷേത്രക്കുളവും ദൃശ്യസമൃദ്ധി പകരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരനല്ലൂർ ∙ ഭക്തികൊണ്ട് കുമാരനല്ലൂർ ഇന്നു മധുരാപുരിയോളം തലപ്പൊക്കം വയ്ക്കും. പ്രൗഢിയുടെ  ഗോപുരങ്ങളേറി ചരിത്രജാലകം തുറന്നാൽ കാണുന്നതു പാണ്ഡ്യരാജ്യത്തെ മധുരമീനാക്ഷി കോവിൽവരെ നീളുന്ന വിശ്വാസത്തിന്റെ ദീപനാളം. കുമാരനല്ലൂരിലെ നടപ്പന്തലും നെൽപുര മാളികയും ആൽമരങ്ങളും ക്ഷേത്രക്കുളവും ദൃശ്യസമൃദ്ധി പകരുന്ന കിഴക്കെ തിരുമുറ്റത്തിന്റെ ഗോപുരനടയുടെ തലയെടുപ്പും കൂടുതൽ തിളക്കത്തിലാണ്.  അതിനും മേലെ ലക്ഷണമൊത്തെ സ്വർണക്കൊടിമരം. ശ്രീകോവിലിൽ അഞ്ജനശിലയിൽ തീർത്ത ദേവീവിഗ്രഹം.

കയ്യെത്തുവോളം അരികിലെന്നു തോന്നിപ്പിച്ചാണു ദേവിയുടെ സാന്നിധ്യം. കുമാരനല്ലൂരിനെ മധുരയാക്കുന്നതു ദേവീ ചൈതന്യം തന്നെ. ഇന്നു പുലർച്ചെ 3നു നടതുറക്കുന്നതും കാത്തു ഭക്തസഹസ്രങ്ങൾ. പലരും അർധരാത്രിയോടെ വേലയും വിളക്കും തൊഴുത് ക്ഷേത്രക്കുളത്തിൽ കൈകാൽ കഴുകി ശുദ്ധിവരുത്തി അതിപുലർച്ചെ തന്നെ തൊഴാനുള്ള നിരയിൽ സ്ഥാനം പിടിക്കുന്നവർ.

ADVERTISEMENT

വിശ്വാസം, ഇടമുറിയാതെ നട്ടുച്ചവരെ ഈ നിരയുടെ ഒഴുക്കാണ്. തൊഴുതു മടങ്ങുന്ന ഈ നിര നേരെ ചെന്നെത്തുന്നതുപ്രസാദമൂട്ടിന്റെ പന്തലിലേക്കാണ്.  പ്രസാദമൂട്ട് കഴിയുന്നതോടെ നടപ്പന്തലിൽ വൈകിട്ടുള്ള ദേശവിളക്കിനു തിരി തെളിയും. രാത്രി 10 വരെ എഴുന്നള്ളിപ്പിന്റെ പ്രൗഢി. 11.30നു പള്ളിവേട്ട എഴുന്നള്ളിപ്പ്.

കുമാരനല്ലൂരമ്മയ്ക്ക് പട്ടും രാശിയും
തൃക്കാർത്തികദിനത്തിൽ പട്ടും രാശിയും സമർപ്പണം നടക്കും. ചെമ്പകശേരി രാജ്യത്തിന്റെ പേരിൽ കുമാരനല്ലൂരമ്മയ്ക്കു മുന്നിൽ തൃക്കാർത്തിക ദിവസത്തിൽ പട്ടും രാശിയും സമർപ്പിക്കുക എന്നതു ചടങ്ങാണ്. ഇതുകൂടാതെ ഏറ്റൂമാനൂരപ്പന്റെ വകയായി ഏറ്റുമാനൂർ ദേവസ്വത്തിൽനിന്നു പട്ടും രാശിയും സമർപ്പിക്കുന്ന ചടങ്ങും പതിവുണ്ട്. ചെമ്പകശേരി രാജ്യത്തിന്റെ പേരിലുള്ള സമർപ്പണത്തിനു പ്രത്യേക കുടുംബത്തിനാണ് അവകാശം. കാർത്തിക ദിനത്തിൽ കുമാരനല്ലൂരിലും പിറ്റേന്നു ഏറ്റുമാനൂരപ്പനും ഇവർ പട്ടും രാശിയും സമർപ്പിക്കാറുണ്ട്.

ADVERTISEMENT

∙ ദീപക്കാഴ്ചയും  ആകാശവിസ്മയവും
കിഴക്കേനട ദേവീഭക്തജന സംഘം ആറാട്ട് കടവു മുതൽ കിഴക്കേ ആലുംചുവടു വരെ വർണാഭമായ പ്രത്യേക ദീപക്കാഴ്ചയും ആറാട്ടു കടവിൽ ഒരുമണിക്കൂർ നീളുന്ന ആകാശവിസ്മയ കാഴ്ചയും ഉണ്ടായിരിക്കുന്നു ഭാരവാഹികൾ അറിയിച്ചു.

∙ ഇന്നത്തെ  മേളപ്രമാണിമാർ
പഞ്ചവാദ്യം : കുമാരനല്ലൂർ സജേഷ് സോമൻ– 6.00 –7.15, പാണ്ടി മേളം : മട്ടന്നൂർ ഉദയൻ നമ്പൂതിരി –8.30– 1.30, സേവ – നാഗസ്വരം: മരുത്തോർവട്ടം ബാബു, തിരുവൻവണ്ടൂർ അഭിജിത്, വടവാതൂർ അജയ്കൃഷ്ണൻ, സ്പെഷൽ തവിൽ– നാഞ്ചിൽ എൻ.കെ. ദാസ്, തുറവൂർ രാജ്കുമാർ –5.30– 8.00.

ADVERTISEMENT

∙ക്ഷേത്രത്തിൽ ഇന്ന് 
തൃക്കാർത്തിക പ്രസാദമൂട്ട് – 9.00, ദേശ വിളക്ക് എഴുന്നള്ളിപ്പ് – 5.30. സേവ – നാഗസ്വരം : മരുത്തോർവട്ടം ബാബു, തിരുവൻവണ്ടൂർ അഭിജിത്, വടവാതൂർ അജയ്കൃഷ്ണൻ –5.30. സ്പെഷൽ വേലകളി – 7.30
∙ അരങ്ങിൽ : തൃക്കാർത്തിക സംഗീതോത്സവം – 7.30, ഭക്തി ഗാനാമൃതം– 10.30, ചാക്യാർകൂത്ത് –പൊതിയിൽ നാരായണ ചാക്യാർ– 3.30, നാമജപലഹരി –4.00, സംഗീത കച്ചേരി –4.30, ദേവീരാഗം – വയലിൻ,പുല്ലാങ്കുഴൽ ഫ്യൂഷൻ– 6.00, തൃക്കാർത്തിക സംഗീത സദസ്സ് – ബൃന്ദ മാണിക്കവാസകൻ –7.30. മെഗാ ഫ്യൂഷൻ സംഗീത നിശ– 9.30.

തൃക്കാർത്തിക തൊഴാനുള്ള  ക്രമീകരണം ഇങ്ങനെ
കിഴക്കെനടപ്പന്തലിൽനിന്നു കിഴക്കേ ഗോപുര വാതിലിലൂടെ മതിലിനകത്തു പ്രവേശിക്കാം. മതിൽക്കകത്ത് വടക്ക് വശത്ത് പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനു ഉള്ളിൽ കൂടി ഭക്തരെ കടത്തിവിടും. ബാരിക്കേഡിനുള്ളിലൂടെ ശിവന്റെ നടയ്ക്കു മുൻപിൽ എത്താം. അവിടെ തൊഴുതു പ്രാർഥിച്ച ശേഷം നേരം കൊടിമരച്ചുവട്ടിൽ എത്തിച്ചേരാം. തുടർന്നു ബലിക്കൽപുരയിലൂടെ അകത്തേക്കു പ്രവേശിക്കാം.

ശ്രീകോവിലിനു മുന്നിൽ ഭഗവതിയെ കണ്ടു കാണിക്കയിട്ടു തൊഴുതാം. തുടർന്നു മണിഭൂഷൻ സ്വാമിയെ വണങ്ങി ശ്രീകോവിലിനു പ്രദക്ഷിണം വച്ചു വടക്കുപുറത്തുള്ള വാതിലിലൂടെ പുറത്തേക്കു കടന്നു കൊടിമരത്തിനു സമീപത്തു കീടി ആലുങ്കൽ ഭഗവതിയെ തൊഴുത് പ്രസാദം വാങ്ങി തെക്കേനടയിലൂടെ പുറത്തു കടക്കാം.വഴിപാടുകൾ സമർപ്പിക്കുന്നതിനു ക്രമീകരണം ഉണ്ട്.