മണിമലയിൽ മാലിന്യം തള്ളിയാൽ പിടികൂടാൻ ക്യാമറ; ക്യാമറ ഫെഡറൽ ബാങ്ക് വക
മണിമല ∙ ടൗണിൽ മാലിന്യം തള്ളിയാൽ മടങ്ങി വീട്ടിലെത്തുന്നതിനു മുൻപ് നോട്ടിസ് എത്തും! പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളാവൂർ പഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. റൊട്ടേറ്റിങ് സംവിധാനമുള്ളതും അല്ലാത്തതുമായ 2 സെറ്റ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ ക്യാമറ

മണിമല ∙ ടൗണിൽ മാലിന്യം തള്ളിയാൽ മടങ്ങി വീട്ടിലെത്തുന്നതിനു മുൻപ് നോട്ടിസ് എത്തും! പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളാവൂർ പഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. റൊട്ടേറ്റിങ് സംവിധാനമുള്ളതും അല്ലാത്തതുമായ 2 സെറ്റ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ ക്യാമറ സമീപത്തെ മൈതാനവും ചുറ്റുമുള്ള പ്രദേശങ്ങളും സെൻട്രൽ ജംക്‌ഷനിലെ ക്യാമറ വലിയ പാലത്തിന്റെ അപ്പുറം വരെയുള്ള ദൃശ്യങ്ങളും പിടിച്ചെടുക്കും. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ടെക്നിക്കിൽ അസിസ്റ്റന്റ് എന്നിവരുടെ ഫോണിൽ ദൃശ്യങ്ങൾ തത്സമയം ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ പൊലീസിനും ക്യാമറയുടെ സഹായം ലഭിക്കും.
ക്യാമറ ഫെഡറൽ ബാങ്ക് വക
ഫെഡറൽ ബാങ്ക് മണിമല ശാഖയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. അടുത്തയിടെ ബാങ്ക് വ്യാപാരികളുമായി ചേർന്ന് പഞ്ചായത്തിലെ എല്ലാ കടകളിലും കാഷ്‌ലെസ് പേയ്മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു.