അധ്യാപനത്തിൽ ചരിത്രമെഴുതി ഡോ.സെബാസ്റ്റ്യൻ നരിവേലി ഇന്ന് പടിയിറങ്ങുന്നു
പാലാ ∙ സെന്റ് തോമസ് കോളജിൽ 18-ാം വയസ്സിൽ ആരംഭിച്ച അധ്യാപനത്തിനു 56 വർഷത്തിനുശേഷം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് ഇന്ന് പടിയിറക്കം. അരുണാപുരം സ്വദേശി ഡോ.സെബാസ്റ്റ്യൻ നരിവേലിയാണ് ഒരിക്കൽക്കൂടി ചരിത്രത്തിന്റെ ഭാഗമാകുന്നത്.നാഷനൽ എജ്യുക്കേഷൻ പോളിസി അനുസരിച്ച് 1-ാം ക്ലാസിൽ ചേരാൻ 6

പാലാ ∙ സെന്റ് തോമസ് കോളജിൽ 18-ാം വയസ്സിൽ ആരംഭിച്ച അധ്യാപനത്തിനു 56 വർഷത്തിനുശേഷം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് ഇന്ന് പടിയിറക്കം. അരുണാപുരം സ്വദേശി ഡോ.സെബാസ്റ്റ്യൻ നരിവേലിയാണ് ഒരിക്കൽക്കൂടി ചരിത്രത്തിന്റെ ഭാഗമാകുന്നത്.നാഷനൽ എജ്യുക്കേഷൻ പോളിസി അനുസരിച്ച് 1-ാം ക്ലാസിൽ ചേരാൻ 6 വയസ്സ് പൂർത്തിയാകണമെന്നിരിക്കെ സെബാസ്റ്റ്യൻ നരിവേലി ആറാം വയസ്സിൽ 6-ാം ക്ലാസിലായിരുന്നു. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്‌കൂളിലായിരുന്നു 6 മുതൽ 8 വരെ പഠനം. 8-ാം ക്ലാസിൽ സർക്കാർ പരീക്ഷയ്ക്ക് വയസ്സ് നിബന്ധന കർശനമായിരുന്നെങ്കിലും സെബാസ്റ്റ്യന് അപ്രതീക്ഷിതമായി ഒഴിവ് ലഭിച്ചു. 9 മുതൽ 11 വരെ ക്ലാസുകൾ മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ പൂർത്തിയാക്കി.
പ്രീ-യൂണിവേഴ്‌സിറ്റിക്ക് സെന്റ് തോമസ് കോളജിൽ എത്തുമ്പോൾ 12 വയസ്സ്. 16-ാം വയസ്സിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും 18ൽ ബിരുദാനന്തര ബിരുദവും നേടിയത് സംസ്ഥാന റിക്കാർഡ് ആയി. എംഎ പരീക്ഷയുടെ ഫലം അറിയാനായി പ്രിൻസിപ്പൽ ഫാ.ജോസഫ് കുരീത്തടത്തെ സമീപിച്ച സെബാസ്റ്റ്യന് കിട്ടിയത് കോളജ് അധ്യാപക ജോലി. 1967 ജൂലൈ 11 നു സെന്റ് തോമസിൽ അധ്യാപകനായി ചുമതലയേറ്റു. പല ക്ലാസുകളിലും തന്നേക്കാൾ പ്രായം കൂടിയ ഒട്ടേറെ കുട്ടികളെ പഠിപ്പിക്കേണ്ടി വന്നു. ഇതിനിടെ 12 വർഷം നാഷനൽ സർവീസ് സ്‌കീം ചുമതലയും വഹിച്ചു. 1999 ൽ സെന്റ് തോമസിൽ ഇംഗ്ലിഷ് വിഭാഗം മേധാവിയായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകൻ എന്ന അംഗീകാരം 2000ൽ മനോരമ ഇയർ ബുക്കും 2001ൽ ലിംകാ ബുക്ക് ഓഫ് റിക്കോഡ്‌സും സമ്മാനിച്ചു. കൂടാതെ പിഎസ്‌സി ഗൈഡുകളിലും പൊതുവിജ്ഞാന പുസ്‌തകങ്ങളിലും ക്വിസ് മത്സരങ്ങളിലും ഈ ചോദ്യം പതിവായി.
6 വർഷം വിദ്യാർഥിയും 37 വർഷം അധ്യാപകനുമായി 43 വർഷം ഒരേ കോളജിൽ എന്ന സവിശേഷതയുമുണ്ട്. 2004ൽ സെന്റ് തോമസിൽ നിന്ന് പടിയിറങ്ങുമ്പോൾ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലായി. 2 വർഷത്തിനുശേഷം 2007 നവംബർ 27 നു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ അധ്യാപകനായി. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം മേധാവിയുമായി.
ഭാര്യ: അൽഫോൻസ കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രഫ.ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ,മക്കൾ: ബിപിൻ, ബോബി .