തീർഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളിൽവ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്
എരുമേലി ∙ തീർഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. എരുമേലി ദേവസ്വം ബോർഡ് മൈതാനത്തിനു സമീപം തീർഥാടകർക്കു വേണ്ടി ആരംഭിച്ച താൽക്കാലിക ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പിൽ നിന്നുള്ള ജലം ഹോസ് ഇട്ട് ശേഖരിച്ച് ഉപയോഗിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കർശന

എരുമേലി ∙ തീർഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. എരുമേലി ദേവസ്വം ബോർഡ് മൈതാനത്തിനു സമീപം തീർഥാടകർക്കു വേണ്ടി ആരംഭിച്ച താൽക്കാലിക ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പിൽ നിന്നുള്ള ജലം ഹോസ് ഇട്ട് ശേഖരിച്ച് ഉപയോഗിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്തിയത്.
ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ എരുമേലി ടൗൺ, കൊരട്ടി, പേരൂർത്തോട് എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന 32 സ്ഥാപനങ്ങൾ പരിശോധിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ദ്രവ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധന നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, എൽ. ജോസ്, കെ. ജിതിൻ, പ്രതിഭ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.