തിരുവാർപ്പിൽ മാലിന്യം തള്ളിയവരെ പിടികൂടി പഞ്ചായത്ത്
തിരുവാർപ്പ് ∙ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രി മാലിന്യം തള്ളുന്നവരെ പഞ്ചായത്ത് ‘പൊക്കി’. തിരുവാർപ്പ് - ചെങ്ങളം റോഡിലും തോട്ടിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം തള്ളിയവരെ കണ്ടെത്തി പഞ്ചായത്ത് നടപടി എടുത്തു. കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളാണു രാത്രി

തിരുവാർപ്പ് ∙ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രി മാലിന്യം തള്ളുന്നവരെ പഞ്ചായത്ത് ‘പൊക്കി’. തിരുവാർപ്പ് - ചെങ്ങളം റോഡിലും തോട്ടിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം തള്ളിയവരെ കണ്ടെത്തി പഞ്ചായത്ത് നടപടി എടുത്തു. കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളാണു രാത്രി തിരുവാർപ്പിൽ ഉപേക്ഷിച്ചത്. പഞ്ചായത്ത് സെക്രട്ടറി മനുവിന്റെ നേതൃത്വത്തിൽ, ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ മാലിന്യം തള്ളിയവരുടെ വിവരങ്ങൾ കണ്ടെത്തി. ഇവരെ പഞ്ചായത്ത് ഓഫിസിൽ വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പഞ്ചായത്തിനു പുറത്തു നിന്നു വന്നവരാണ് മാലിന്യം തള്ളിയത്. പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരെ കണ്ടെത്തി കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അറിയിച്ചു.