ഏറ്റുമാനൂർ∙ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും നമ്മുടെ ദൈനംദിന ജീവിതത്തിൽ അതിന്റെ പ്രസക്തിയെക്കുറിച്ചും അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ഹർ ദിൽ മേ സംവിധാൻ ക്യാമ്പയിൻ ( എല്ലാ ഹൃദയങ്ങളിലും ഭരണഘടന ) സംഘടിപ്പിച്ചു. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും നമ്മുടെ ദൈനംദിന ജീവിതത്തിൽ അതിന്റെ പ്രസക്തിയെക്കുറിച്ചും അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ഹർ ദിൽ മേ സംവിധാൻ ക്യാമ്പയിൻ ( എല്ലാ ഹൃദയങ്ങളിലും ഭരണഘടന ) സംഘടിപ്പിച്ചു. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഭരണഘടന ദിനാചരണം സെൻട്രൽ ഓഫീസിൽ നടത്തി. സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ സുപ്രീം കോടതി, ഹൈക്കോടതി സീനിയർ അഡ്വക്കറ്റ് എം.ആർ.രാജേന്ദ്രൻ നായർ ഭരണഘടന ആമുഖം അനാശ്ചാദനം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എൻ.പി. തോമസ് ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുത്തു.

സെന്റ് തെരെസാസ് കോളജ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് വിഭാഗം അധ്യാപകൻ ജോഷി വർഗീസ്, അർച്ചന വിമൻസ് സെന്റർ അസി.ഡയറക്ടർ ആനി ജോസഫ്, ജൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ, റീജിയണൽ ലീഡർ റ്റീനു ഫ്രാൻസിസ്, ഓഫീസ് സെക്രട്ടറി ശ്രുതിമോൾ വി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

ഹർ ദിൽ മേ സംവിധാൻ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു, വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി അർച്ചന വിമൻസ് സെന്റർ കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളിലും, യൂത്ത് ക്ലബ്ബുകളിലെ യുവതീ യുവാക്കൾക്കും ബികെ കോളജ് അമലഗിരി, ബിവിഎം കോളജ് ചേർപ്പുങ്കൽ, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ, തുടങ്ങിയ കോളജുകളുടെ സഹകരണത്തോടെ ഭരണഘടന ബോധവത്കരണ സെമിനാറുകൾ, പ്രദർശനം, ഭരണഘടന അനാശ്ചാദനം, പോസ്റ്റർ ഡിസൈനിങ്, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, മൈമ്, ഡാൻസ് പെർഫോമൻസ്, തുടങ്ങിയ തുടർ പരിപാടികൾ നടത്തപ്പെടുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT