കുറിച്ചി ∙ നാഷനൽ ഹോമിയോ റിസർച് ഇൻ മെന്റൽ ഹെൽത്ത് സെന്ററിൽ 249 കോടി രൂപയുടെ പുതിയ സമുച്ചയം എത്തുന്നു. പുതിയതായി ആരംഭിക്കുന്ന പിജി കോഴ്സുകൾക്കുള്ള ക്ലാസ് മുറികളും, റസിഡൻഷ്യൽ ബ്ലോക്കുമാണു നിർമിക്കുക. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 249 കോടി രൂപ ചെലവഴിച്ചാണു നിർമാണം. ദേശീയ നിലവാരമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറിച്ചി ∙ നാഷനൽ ഹോമിയോ റിസർച് ഇൻ മെന്റൽ ഹെൽത്ത് സെന്ററിൽ 249 കോടി രൂപയുടെ പുതിയ സമുച്ചയം എത്തുന്നു. പുതിയതായി ആരംഭിക്കുന്ന പിജി കോഴ്സുകൾക്കുള്ള ക്ലാസ് മുറികളും, റസിഡൻഷ്യൽ ബ്ലോക്കുമാണു നിർമിക്കുക.  കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 249 കോടി രൂപ ചെലവഴിച്ചാണു നിർമാണം. ദേശീയ നിലവാരമുള്ള നാഷനൽ ഹോമിയോപ്പതി സെന്ററായി ഉയർത്തിയതിനു ശേഷം ആശുപത്രിയുടെ സമഗ്രവികസനത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

നിലവിലെ മാനസികാരോഗ്യവിഭാഗം പിജി കോഴ്സുകൾക്കു പുറമേ പുതിയതായി പിജി കോഴ്സുകളും കോർകോഴ്സുകളും ആരംഭിക്കുന്നതിനാണു സമുച്ചയം നിർമിക്കുന്നത്. റസിഡൻഷ്യൽ ബ്ലോക്കും സമുച്ചയത്തിലുണ്ടാകും. ഹോമിയോ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി 1.7 ഏക്കർ സ്ഥലം മുൻപു സംസ്ഥാന സർക്കാർ നൽകിയിരുന്നു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 7.5 ഏക്കർ സ്ഥലം തുടർ വികസനത്തിന് ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

കനിയുമോ ജല അതോറിറ്റി
249 കോടി രൂപയുടെ പുതിയ സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കാൻ ജല അതോറിറ്റി കനിയണം!. കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ജലദൗർലഭ്യം രൂക്ഷമാണ്. ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കിയാൽ മാത്രമേ ആയുഷ് മന്ത്രാലയത്തിനു നിർമാണം തുടങ്ങാൻ സാധിക്കൂ. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിലേക്കും ശുദ്ധജലം ആവശ്യമാണ്. ഇതിനായി ആയുഷ് മന്ത്രാലയം കേരള ജല അതോറിറ്റിക്കു ശുദ്ധജലമെത്തിക്കാൻ അപേക്ഷ നൽകിയിരുന്നു.

തിരുവല്ല കറ്റോട് ശുദ്ധജല പ്ലാന്റിൽനിന്നു കുറിച്ചി നാഷനൽ ഹോമിയോ റിസർച് സെന്റർ വരെ പൈപ്പിട്ട് ശുദ്ധജലമെത്തിക്കാൻ 5.11 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജലഅതോറിറ്റി നൽകി. ഇത് അംഗീകരിച്ച ആയുഷ് മന്ത്രാലയം 2.50 കോടി ജലഅതോറിറ്റിക്ക് ആദ്യഘട്ടമായി കൈമാറി കരാറിൽ ഒപ്പിട്ടു. എന്നാൽ കരാർ ഒപ്പിട്ടിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ജല അതോറിറ്റിയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമുണ്ടായില്ല.