വിശ്വാസികൾ ഒഴുകിയെത്തി; പ്രദക്ഷിണം ഭക്തിസാന്ദ്രം
ചങ്ങനാശേരി ∙ വിശ്വാസ സഹസ്രം സാക്ഷി. ഭക്തിപ്രഭയിൽ പാറേൽ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം. തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തിന് അനുഗ്രഹം പകർന്നു പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോദ്ഭവ തിരുനാളിനോടനുബന്ധിച്ചാണ് പരിശുദ്ധ കന്യകാ

ചങ്ങനാശേരി ∙ വിശ്വാസ സഹസ്രം സാക്ഷി. ഭക്തിപ്രഭയിൽ പാറേൽ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം. തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തിന് അനുഗ്രഹം പകർന്നു പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോദ്ഭവ തിരുനാളിനോടനുബന്ധിച്ചാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി എഴുന്നള്ളിച്ചത്. കുരിശുംമൂട് കവലയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ ഫാ. തോമസ് കല്ലുകളം കാർമികത്വം വഹിച്ചു. ഇന്നലെ പ്രധാന തിരുനാളിൽ രാവിലെ നടന്ന തിരുക്കർമങ്ങളിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ കാർമികത്വം വഹിച്ചു.
ഇടവകക്കാരായ വൈദികരുടെയും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരുടെയും നേതൃത്വത്തിൽ നടത്തിയ കുർബാനയ്ക്ക് ഫാ. അമ്പാട്ട് ജോസഫ് കാർമികത്വം വഹിച്ചു. തിരുനാൾ റാസയ്ക്ക് ഫാ. ജോസഫ് പാറത്താനം, ഫാ. പള്ളിച്ചിറയിൽ ജോസഫ് എന്നിവർ കാർമികത്വം വഹിച്ചു. വികാരി ജനറൽ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ഇലഞ്ഞിപ്പറമ്പിൽ ആൻസിലോ എന്നിവർ മറ്റു സമയങ്ങളിലെ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. 17ന് കൊടിയിറക്കു തിരുനാൾ ദിനത്തിൽ വൈകിട്ട് 6ന് മന്ദിരത്തിലേക്ക് പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക്. ഇന്നുരാവിലെ 5.45ന് കുർബാന, മധ്യസ്ഥ പ്രാർഥന– ഫാ. തത്തക്കാട്ടുപുളിക്കൽ ജോൺ, 7.15നു കുർബാന– ഫാ. പ്ലാത്താനം ജോസഫ്, 11.30 കുർബാന – ഫാ. പുന്നശ്ശേരിൽ സേവ്യർ, വൈകിട്ട് 4.30നു കുർബാന, മധ്യസ്ഥ പ്രാർഥന– ഫാ. പാറത്താനം തോമസ്.