കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി മുന്നോട്ട്: മുഖ്യമന്ത്രി
കോട്ടയം ∙ കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം

കോട്ടയം ∙ കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. വെറുതെ അധ്വാനം പാഴാക്കണ്ട എന്ന് കരുതി നിർത്തിവെച്ചതാണ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോട്ടയത്ത് പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്ക് സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണെന്നും ചില സങ്കുചിത മനസുകൾ അനുവദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
∙ പരീക്ഷണ സിനിമകൾക്ക് തിയറ്റർ വേണം : സംവിധായകൻ ജയരാജ്
കോട്ടയം ∙ പരീക്ഷണ സിനിമകൾക്ക് കെഎസ്എഫ്ഡിസിയുടെ ഒരു തിയറ്റർ സ്ഥിരമായി കൊടുക്കണമെന്നു സിനിമ സംവിധായകൻ ജയരാജ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോട്ടയത്ത് പൗരപ്രമുഖരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയരാജ് ഈ ആവശ്യം ഉന്നയിച്ചത്. അവശത അനുഭവിക്കുന്ന സിനിമ – മറ്റ് ഇതര കലാകാരന്മാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനു എല്ലാ ജില്ലകളിലും പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. കലാ സൃഷ്ടികൾ അടക്കമുള്ളവ സംരക്ഷിക്കുന്നതിനുള്ള പാക്കേജാണ് ഉദ്ദേശിച്ചതെങ്കിൽ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്നു പരിശോധിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.