അപകടത്തിൽ പരുക്കേറ്റ ഗോപകുമാറിന് കാരുണ്യ കടാക്ഷം; 80 ലക്ഷം രൂപ ഒന്നാം സമ്മാനം
പൊൻകുന്നം∙ ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളം ഗോപകുമാറിനു (ഗോപി–59) കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം. ശനിയാഴ്ച നറുക്കെടുത്ത കെ.ആർ.632 കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണു ഗോപകുമാറിനു ലഭിച്ചത്. കൂലിപ്പണിക്കാരനായ ഗോപകുമാറിന് ഒരുമാസം മുൻപു രാത്രി കാറിടിച്ചു

പൊൻകുന്നം∙ ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളം ഗോപകുമാറിനു (ഗോപി–59) കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം. ശനിയാഴ്ച നറുക്കെടുത്ത KR 632 കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണു ഗോപകുമാറിനു ലഭിച്ചത്. കൂലിപ്പണിക്കാരനായ ഗോപകുമാറിന് ഒരുമാസം മുൻപു രാത്രി കാറിടിച്ചു പരുക്കേറ്റിരുന്നു. ഇതോടെ ജോലിക്കു പോകാൻ ബുദ്ധിമുട്ടായതിനാൽ ഇളങ്ങുളത്ത് ഒരു വീട്ടിൽ സഹായിയായി നിൽക്കുകയായിരുന്നു.
കടയിൽ പോയപ്പോൾ പാലാ- പൊൻകുന്നം റോഡിൽ ലോട്ടറി വിൽക്കുന്ന പൂതക്കുഴി സ്വദേശി വിജയനിൽ നിന്നെടുത്ത KL 256541 നമ്പർ ടിക്കറ്റിനാണു സമ്മാനം. ലോട്ടറി ടിക്കറ്റ് ബാങ്കിൽ ഏൽപിക്കും. കഴിഞ്ഞയാഴ്ച ഗോപകുമാർ എടുത്ത ഭാഗ്യക്കുറിക്കു 5000 രൂപ സമ്മാനം ലഭിച്ചിരുന്നു. രാജമ്മയാണു ഗോപകുമാറിന്റെ ഭാര്യ. മക്കൾ: ഗോപിക (നഴ്സിങ് വിദ്യാർഥിനി ഹൈദരാബാദ്), അഖിൽ.