നോവിറ്റും ചിരിയുമായി പാപ്പ വന്നു; രോഗത്തോട് റ്റാറ്റാ പറഞ്ഞ് നിഷ ജോസ് കെ. മാണി
കോട്ടയം∙ റേഡിയേഷൻ ചികിത്സയുടെ ക്ഷീണത്തിനു റ്റാറ്റാ പറഞ്ഞാണ് ഇന്നലെ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രിസ്മസ് പാപ്പ എത്തിയത്. ക്രിസ്മസ് പാപ്പയായി വേഷമിട്ട നിഷ ജോസ് കെ.മാണി വാർഡിലുള്ളവർക്കൊപ്പം ആടിപ്പാടി. തളരാത്ത മനസ്സുണ്ടെങ്കിൽ രോഗാവസ്ഥയെ മറികടക്കാമെന്നും ചുറ്റുമുള്ളവർ സന്തോഷിക്കുന്നത്

കോട്ടയം∙ റേഡിയേഷൻ ചികിത്സയുടെ ക്ഷീണത്തിനു റ്റാറ്റാ പറഞ്ഞാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രിസ്മസ് പാപ്പ എത്തിയത്. ക്രിസ്മസ് പാപ്പയായി വേഷമിട്ട നിഷ ജോസ് കെ.മാണി വാർഡിലുള്ളവർക്കൊപ്പം ആടിപ്പാടി. തളരാത്ത മനസ്സുണ്ടെങ്കിൽ രോഗാവസ്ഥയെ മറികടക്കാമെന്നും ചുറ്റുമുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ എന്തു ചെയ്യാനും മനസ്സ് തയാറാകുമെന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ കൂടിയായ നിഷ പറഞ്ഞു.
രാവിലെ റേഡിയേഷനു ശേഷം ശരീരം മുഴുവൻ ചൂടായിരുന്നു. അൽപം വിശ്രമിച്ച ശേഷമാണ് പാപ്പയുടെ വേഷമണിഞ്ഞത്. നിഷയുടെ 11-ാം റേഡിയേഷനായിരുന്നു ഇത്. കാൻസർ സെന്ററിലെ വാർഡുകളിലൂടെ ക്രിസ്മസ് സന്ദേശവുമായി നൃത്തച്ചുവടുകൾ വച്ച് എല്ലാവർക്കും ആശംസ നേർന്നാണ് നിഷ വീട്ടിലേക്കു മടങ്ങിയത്. കാരിത്താസ് ജോയിന്റ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഫാ. ജോയിസ് നന്തിക്കുന്നേൽ, ഡോ. ജോസ് ടോം എന്നിവർ പ്രസംഗിച്ചു.