എരുമേലി ∙ കണമലയിലും എരുമേലി ടൗണിലും തീർഥാടക വാഹനങ്ങൾ അപകടത്തിൽപെട്ട് 17 പേർക്ക് പരുക്ക്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട തീർഥാടക വാഹനം വലിയ തോട്ടിലേക്ക് മറി‍ഞ്ഞ് 14 പേർക്കും കണമല അട്ടിവളവിൽ തീർഥാടക വാഹനം റോഡിൽ മറിഞ്ഞ് 3 പേർക്കുമാണ് പരുക്കേറ്റത്.ഇന്നലെ പുലർച്ചെ നാലിനാണു 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ കണമലയിലും എരുമേലി ടൗണിലും തീർഥാടക വാഹനങ്ങൾ അപകടത്തിൽപെട്ട് 17 പേർക്ക് പരുക്ക്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട തീർഥാടക വാഹനം വലിയ തോട്ടിലേക്ക് മറി‍ഞ്ഞ് 14 പേർക്കും കണമല അട്ടിവളവിൽ തീർഥാടക വാഹനം റോഡിൽ മറിഞ്ഞ് 3 പേർക്കുമാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലിനാണു 2 അപകടങ്ങളും. തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസാണ് എരുമേലി വലിയ തോട്ടിലേക്ക് മറിഞ്ഞത്. ഈ ബസിലെ ഡ്രൈവർ നരേന്ദ്രന്റെ (36) പരുക്കു ഗുരുതരമാണ്. തലയ്ക്കും കൈകാലുകൾക്കും പരുക്കുണ്ട്. തീർഥാടകരുമായി എത്തിയ ബസ് പൊലീസ് സ്റ്റേഷനു സമീപമുള്ള സ്വകാര്യ പാർക്കിങ് മൈതാനത്തുനിന്ന് നിയന്ത്രണം വിട്ട് എരുമേലി– റാന്നി റോഡ് മറികടന്ന് മറ്റൊരു പാർക്കിങ് മൈതാനത്തിലൂടെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. 

വീഴ്ചയിൽ ബസിന്റെ ഡ്രൈവർ നരേന്ദ്രൻ കാബിനുള്ളിൽ കുടുങ്ങി. ഒന്നര മണിക്കൂർ ശ്രമിച്ചാണു ഡ്രൈവറെ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.  എല്ലാ സമയവും തീർഥാടകത്തിരക്കുള്ള റോഡും പാർക്കിങ് മൈതാനവും മറികടന്നാണ് ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ഇറക്കത്തിൽ 50 മീറ്ററിൽ അധികം ഓടി തോട്ടിലേക്ക് പതിച്ചത്. തീർഥാടകർ ഓടി മാറിയതിനാലും പാർക്കിങ് മൈതാനങ്ങളിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലുമാണു വലിയ അപകടം ഒഴിവായത്. പരുക്കേറ്റവരെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കണമല അട്ടിവളവിൽ കഴിഞ്ഞ ദിവസം അപകടം ഉണ്ടായതിനു സമീപത്തു തന്നെയാണ് മിനി ബസ് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞത്. 3 പേർക്കാണ് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

പരുക്കേറ്റവർ
∙എരുമേലി അപകടത്തിൽ പരുക്കേറ്റവർ: ഗോകുൽ (16), ലക്ഷ്മണൻ (40), സത്യനാഥൻ (29), വെട്രിവേൽ (31), പ്രഭാകരൻ (34), നന്ദകുമാർ (28), ചന്ദ്രശേഖരൻ (45), ഗണേഷ് (28), ശിവദാസ് (58), വിജയകുമാർ (46), മഹാലിംഗം (63). രാംകുമാർ (33), സുരേന്ദ്രൻ (36).
∙കണമല അപകടത്തിൽ പരുക്കേറ്റവർ: മാരി (60), റോസ്‌ലറ്റ് (54),ശിവദാസ് (58).