അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പി കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കാഞ്ഞിരപ്പള്ളി∙ അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും പനിയും ഛർദിയും ബാധിച്ചാണ് പൊൻകുന്നം സ്വദേശിയായ കുട്ടി മേരി ക്വീൻസ് ആശുപത്രിയിലെത്തിയത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞ നിലയിലായിരുന്നു. പരിശോധനയിൽ വയറ്റിൽ പഴുപ്പ്

കാഞ്ഞിരപ്പള്ളി∙ അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും പനിയും ഛർദിയും ബാധിച്ചാണ് പൊൻകുന്നം സ്വദേശിയായ കുട്ടി മേരി ക്വീൻസ് ആശുപത്രിയിലെത്തിയത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞ നിലയിലായിരുന്നു. പരിശോധനയിൽ വയറ്റിൽ പഴുപ്പ് വ്യാപിച്ച് രക്തത്തിൽ അണുബാധയും കണ്ടെത്തി. തുടർന്ന് അടിയന്തര കീഹോൾ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
വയറ്റിൽ കെട്ടിക്കിടന്ന പഴുപ്പ് നീക്കം ചെയ്യുന്നതിനിടെയാണ് ചെറുകുടൽ തുളച്ചു വയറ്റിലേക്കു ഇറങ്ങിയ നിലയിൽ ചെറിയ സ്റ്റീൽ കമ്പി കണ്ടെത്തിയത്. 3 സെന്റിമീറ്റർ നീളവും, 2 മില്ലിമീറ്റർ വണ്ണവുമുള്ള കമ്പിക്കഷണമാണു പുറത്തെടുത്തത്. കുട്ടി അറിയാതെ വിഴുങ്ങിയതാവാമെന്നു ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം 3–ാം ദിവസം കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായും ഡോക്ടർമാർ അറിയിച്ചു.
കീഹോൾ സർജൻമാരായ ഡോ.ജോർജ് മോഹൻ, ഡോ.റോബിൻ കുര്യൻ, ശിശുരോഗ വിദഗ്ധരായ ഡോ.മനോജ് മാത്യു, ഡോ.എഡ്‌വിൻ,അനസ്തിസിസ്റ്റ് ഡോ.റോഷിത് തോമസ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.