കാൻസർ രോഗികൾക്ക് കാർകൂന്തലിൻ കാരുണ്യസ്പർശം
കടുത്തുരുത്തി ∙ കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി സഹോദരിമാർ. പിന്തുണയായി സഹപാഠികളും അധ്യാപികയും സ്കൂൾ ജീവനക്കാരിയും തങ്ങളുടെ മുടി മുറിച്ച് നൽകി. സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകുന്ന പരിപാടി

കടുത്തുരുത്തി ∙ കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി സഹോദരിമാർ. പിന്തുണയായി സഹപാഠികളും അധ്യാപികയും സ്കൂൾ ജീവനക്കാരിയും തങ്ങളുടെ മുടി മുറിച്ച് നൽകി. സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകുന്ന പരിപാടി സംഘടിപ്പിച്ചത്. കാൻസർ ബോധവൽക്കരണ സെമിനാറിന്റെയും മുടി മുറിച്ചു നൽകുന്നതിന്റെയും ഉദ്ഘാടനം സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി നിർവഹിച്ചു.
കാൻസറിനെ ആത്മധൈര്യത്തോടെ നേരിട്ടതും നടത്തിയ ചികിത്സകളും നിഷ ജോസ് കെ. മാണി കുട്ടികൾക്കും അധ്യാപകർക്കുമായി പങ്കുവച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. സ്കൂളിലെ വിദ്യാർഥികളും സഹോദരിമാരുമായ എലിസബത്ത് ജിസ്മോൻ, എയ്ഞ്ചൽ ജിസ്മോൻ എന്നിവരാണ് ആദ്യം കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകാൻ സ്കൂൾ അധികൃതർക്കു മുൻപിൽ ആഗ്രഹം പ്രകടിപ്പിച്ചത്.
പിന്നീട് മീനാക്ഷി എസ്. കുമാർ, എസ്.ജെ. അനഘ തെരേസ എന്നിവരും മുടി മുറിച്ചു നൽകാൻ തയാറായി. ഇവർക്ക് പിന്തുണയുമായി അധ്യാപിക കെ വൃന്ദയും സ്കൂൾ ജീവനക്കാരി സുജാ രമേശും തലമുടി ദാനം നൽകി. വിദ്യാർഥികളെയും അധ്യാപികയെയും ജീവനക്കാരിയെയും സമ്മേളനത്തിൽ അഭിനന്ദിച്ചു. പ്രിൻസിപ്പൽ ഫാ.അജീഷ് ജോസ്, ബർസാർ ഫാ. സ്റ്റീഫൻ ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ്, പിടിഎ പ്രസിഡന്റ് ജെന്നി റോബിൻ, സന്തോഷ് ജേക്കബ് , ജിൻസി വട്ടുകുളത്തേൽ, നല്ല പാഠം പ്രവർത്തകർ, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു