എരുമേലി ∙ പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടകരുടെ യാത്ര ഇനിയും 2 ദിവസം കൂടി മാത്രം. 15 ന് രാവിലെ 6 ന് എരുമേലി റേഞ്ചിന്റെ പരിധിയിൽ കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് ചെക്ക് പോസ്റ്റ് അടയ്ക്കും. രാവിലെ 8 ന് ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട് പമ്പ വനം വകുപ്പിന്റെ പരിധിയിലുള്ള അഴുതക്കടവ് ചെക്ക് പോസ്റ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടകരുടെ യാത്ര ഇനിയും 2 ദിവസം കൂടി മാത്രം. 15 ന് രാവിലെ 6 ന് എരുമേലി റേഞ്ചിന്റെ പരിധിയിൽ കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് ചെക്ക് പോസ്റ്റ് അടയ്ക്കും. രാവിലെ 8 ന് ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട് പമ്പ വനം വകുപ്പിന്റെ പരിധിയിലുള്ള അഴുതക്കടവ് ചെക്ക് പോസ്റ്റും അടയ്ക്കും.ഇനിയും ഇതുവരെ കാൽനടയായി യാത്ര ചെയ്തത് 3.87 ലക്ഷം തീർഥാടകരാണ്. പേട്ടതുളളൽ ദിവസം 30000 പേർ വരെ ഇതുവഴി കടന്നു പോയി. ഇത് സർവകാല റെക്കോർഡ് ആണ്.കഴിഞ്ഞ വർഷം മണ്ഡലം മകരവിളക്ക് കാലത്ത് ആകെ യാത്ര ചെയ്തത് 3.78 ലക്ഷം തീർഥാടകർ ആയിരുന്നു. ഇത്തവണ 4 ലക്ഷത്തിൽ അധികം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനം വകുപ്പിന്റെ പൂർണമായ നിയന്ത്രണത്തിലും നിരീക്ഷണത്തിലും സുരക്ഷിതമായ കാനന പാത യാത്രയാണ് ഇതുവരെ നടന്നതെന്ന് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു.

കാനന യാത്രയ്ക്കിടെ  2 തീർഥാടകർക്ക് നെഞ്ചുവേദന
കാളകെട്ടി∙ അഴുതക്കടവിൽ നിന്ന് കല്ലിടാംകുന്ന് പോകുന്ന വഴിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 2 തീർഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യൻ (50), തെലങ്കാന സ്വദേശി വിശ്വനാഥ റെഡ്ഡി (32) എന്നിവരെയാണ് ആംബുലൻസിൽ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് സുബ്രഹ്മണ്യനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ADVERTISEMENT

അന്നദാനം നൽകി
എരുമേലി ∙പാദയാത്ര ചെയ്യുന്ന അയ്യപ്പന്മാർക്ക് ഇട ചോറ്റി സരസ്വതീ ദേവി ക്ഷേത്രം മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തി.രവീന്ദ്രൻ എരുമേലി അധ്യക്ഷത വഹിച്ചു. അന്നദാന വിതരണം സരസ്വതീ തീർഥപാദ സ്വാമി ഉദ്ഘാടനം ചെയ്തു. സ്വാമി സുഗതൻ, ലൂയിസ് ഡേവിഡ്‌, എസ്. രാകേഷ് കുമാർ, പഞ്ചവല്ലി സുധാകരൻ, രജനി ഏന്തയാർ, സന്തോഷ് കാഞ്ഞിരപ്പള്ളി പ്രകാശ് തീക്കോയി എന്നിവർ പ്രസംഗിച്ചു. നൂറ് കണക്കിനു തീർഥാടകർ അന്നദാനത്തിൽ പങ്കെടുത്തു.

സ്വീകരണം നൽകി
കറിക്കാട്ടൂർ ∙ മണിമലക്കാവ് ക്ഷേത്രത്തിലെ ആഴി പൂജയ്ക്ക് ശേഷം എരുമേലിയിലേക്കുള്ള യാത്രയ്ക്കിടെ അമ്പലപ്പുഴ സംഘത്തിനു കറിക്കാട്ടൂർ ധർമ ശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കൊച്ചുവീട്ടിൽ മധുസൂദനൻ പിളള, അഖില ഭാരത അയ്യപ്പസേവാസംഘം പ്രതിനിധി മുരളീധരൻ മുല്ലശേരി എന്നിവർ നേതൃത്വം നൽകി.