എരുമേലി ∙ സർവേ പൂർത്തിയായി അതിരുകുറ്റികൾ സ്ഥാപിച്ചതോടെ പിന്നിട്ടത് ശബരിമല വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ പ്രധാന നാഴികക്കല്ല്. റവന്യു വകുപ്പിന്റെ നടപടികളാണ് മുന്നിലുള്ളത്. മഴയും കാലാവസ്ഥാ പ്രശ്നങ്ങളും മൂലമുള്ള താമസം ഒഴിച്ചാൽ സ്ഥലമേറ്റെടുപ്പ് വേഗം പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ സർവേ പൂർത്തിയായി അതിരുകുറ്റികൾ സ്ഥാപിച്ചതോടെ പിന്നിട്ടത് ശബരിമല വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ പ്രധാന നാഴികക്കല്ല്. റവന്യു വകുപ്പിന്റെ നടപടികളാണ് മുന്നിലുള്ളത്. മഴയും കാലാവസ്ഥാ പ്രശ്നങ്ങളും മൂലമുള്ള താമസം ഒഴിച്ചാൽ സ്ഥലമേറ്റെടുപ്പ് വേഗം പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കോടതിക്കേസ് ഉൾപ്പെടെ പ്രതിസന്ധികൾ മുന്നിലുണ്ട്. സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ 3 വർഷത്തിനുളളിൽ വിമാനത്താവളം സജ്ജമാക്കുമെന്ന് അധികൃതരുടെ ഉറപ്പ്.

ഇനിയുള്ള  നടപടികൾ
∙ഭൂമി ഏറ്റെടുക്കൽ നിയമം 11(1) സെക്​ഷൻ പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം ഇറങ്ങണം. (ഇതിൽ ഓരോ ഭൂ ഉടമയ്ക്കും എകദേശം എത്ര മാത്രം നഷ്ടമാകുമെന്നറിയാം. സർവേ നമ്പർ സഹിതമാണിത്).
∙ സെക്​ഷൻ 12 പ്രകാരമുള്ള നടപടി അടുത്തഘട്ടത്തിൽ ഇറങ്ങും. (ഓരോ വ്യക്തിയുടെയും ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം ഇതിലുണ്ടാകും.)

∙ സ്ഥലം നഷ്ടപ്പെടുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കും. ഇതുമായി ബന്ധപ്പെട്ടവർക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പാക്കേജ് സർക്കാർ പ്രഖ്യാപിക്കും. (റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് പാക്കേജാണിത്. ഇതോടൊപ്പം സെക്​ഷൻ 19(1) പ്രകാരമുള്ള വിജ്ഞാപനം വരും.)
∙ ഭൂമി ഏറ്റെടുത്തതായി വ്യക്തികൾക്ക് അറിയിപ്പ് നൽകും.(അക്കൗണ്ടിലേക്ക് പണം നൽകിയ ശേഷം ഭൂമി ഏറ്റെടുക്കും)

∙ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിക്കുള്ള പ്രവൃത്തികൾ.
∙ സിയാൽ മാതൃകയിൽ കമ്പനി രൂപീകരണം, ധനസമാഹരണം.
∙ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,
∙ സംസ്ഥാന സർക്കാരിന്റെ  അനുമതികൾ വേണം. (അഗ്നിരക്ഷാസേന, പൊലീസ്, തദ്ദേശഭരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്)