ഡൽഹിയിലെ റിപ്പബ്ലിക്ദിന പരേഡ്: നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി ദേവിക
കോട്ടയം ∙ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി ലഫ്റ്റനന്റ് എച്ച്. ദേവിക(23).പത്തനംതിട്ട അടൂർ ഹരിശ്രീ മഠത്തിൽ (കരിക്കോട്ടില്ലം) ദേവിക തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ബിടെക് (ഓണേഴ്സ്) നേടിയ ശേഷമാണു 21–ാം വയസ്സിൽ നാവികസേനയിൽ ചേർന്നത്. എൻസിസി എയർവിങ് സി

കോട്ടയം ∙ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി ലഫ്റ്റനന്റ് എച്ച്. ദേവിക(23). പത്തനംതിട്ട അടൂർ ഹരിശ്രീ മഠത്തിൽ (കരിക്കോട്ടില്ലം) ദേവിക തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ബിടെക് (ഓണേഴ്സ്) നേടിയ ശേഷമാണു 21–ാം വയസ്സിൽ നാവികസേനയിൽ ചേർന്നത്. എൻസിസി എയർവിങ് സി സർട്ടിഫിക്കറ്റ് നേടിയ ദേവിക, അത്‌ലറ്റിക്സിലും വോളിബോളിലും മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
വ്യോമസേനയിൽ പൈലറ്റ് ആകുകയായിരുന്നു ഇഷ്ടം. ആദ്യം നാവികസേനയിൽ ജോലി ലഭിച്ചതിനാൽ അതിൽ പ്രവേശിച്ചു. നാവികസേനയിൽ പൈലറ്റ് ആകുകയാണ് ഇനി ലക്ഷ്യം. എയർഫോഴ്സ് മുൻ വാറന്റ് ഓഫിസറും കോട്ടയം ജില്ലാ കോടതിയിലെ മാനേജറുമായ കെ.ഹരികുമാർ നമ്പൂതിരിയുടെയും കവിതാദേവിയുടെയും മകളാണ്. ബിടെക് വിദ്യാർഥിയായ ശ്രീശങ്കർ സഹോദരനാണ്.